വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന് പിടിയില്‍

മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന് അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്നെ ഉറക്കണം, കിടക്ക പങ്കിടണം, പകരം എന്തും ആവശ്യപ്പെടാം' . തുടങ്ങിയ സന്ദേശങ്ങളാണ് വാട്സ്ആപ്പ് വഴി ഇയാള്‍ കുട്ടിക്ക് അയച്ചിരുന്നത്. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കിയപ്പോള്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. ജില്ലാ കളക്ടര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.
അതേസമയം സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ അദ്ധ്യാപകന് ഒരു രഹസ്യമുറി ഉണ്ടായിരുന്നതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. കര്‍ട്ടനുകള്‍ കൊണ്ട് ലാബിന്റെ ഒരുഭാഗം വേര്‍തിരിച്ചിരുന്നു. പെണ്‍കുട്ടികളെ സംസാരിക്കാനായി ഈ ഭാഗത്തേക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളോടും ഇയാള്‍ മോശമായി പെരുമാറിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ശിശുദിനം മുതലാണ് അദ്ധ്യാപകന് ഇത്തരത്തില്‍ മോശം സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. നവംബര്‍ 18മുതല്‍ 20 വരെ തുടര്‍ച്ചയായി ഇയാള്‍ അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























