Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

സി പി എമ്മിനെ പിടിച്ചുലച്ച് ആദ്യവെടിപൊട്ടിച്ച് ഇപി. ഗോവിന്ദന്റെ കസേര ഇളക്കുന്ന സ്‌ഫോടനം

01 SEPTEMBER 2024 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

കണ്‍വീനര്‍ സ്ഥാനം രാജിവെച്ച ഇപിയുടെ പത്തിമടങ്ങിയെന്ന് ഗോവിന്ദന്‍ കണക്ക് കൂട്ടിയെങ്കില്‍ തെറ്റി. സടകുടഞ്ഞെഴുന്നേറ്റത് ഇപ്പോഴാണ്. സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന ആദ്യവെടിപൊട്ടിച്ച് ഇപി. ഗോവിന്ദന്റെ കസേര ഇളക്കുന്ന ആദ്യ സ്‌ഫോടനം. സ്വര്‍ണ മുതലാളിമാര്‍ ബാര്‍മുതലാളി, സ്വപ്നയെ സ്വാധീനിക്കാന്‍ കോടികളുമായ് ആളെപറഞ്ഞയച്ചത് തുടങ്ങി വന്‍ രഹസ്യങ്ങളുടെ കെട്ടഴിക്കും. അതിന്റെ ആദ്യ പൊട്ടിക്കല്‍ സ്വകാര്യ ബാര്‍ മുതലാളിക്കുവേണ്ടി സര്‍ക്കാര്‍ സംരംഭമായ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്പനശാല ഒറ്റനാള്‍കൊണ്ട് അടപ്പിച്ചത് ആര് എന്തിന് എന്ന വലിയ ചോദ്യമെറിഞ്ഞ് ഇ പി. ഈ അമ്പ് തറയ്ക്കുന്നത് പാര്‍ട്ടി സെക്രട്ടറിക്ക് തന്നെ. ഗോവിന്ദന് കസേര അത്ര സേഫായിരിക്കില്ല. സിപിഎമ്മിനുള്ളില്‍ ഇപി ജയരാജന്‍ പോരാട്ടം തുടരും.

നാല് വിഷയങ്ങള്‍ പാര്‍ട്ടിയില്‍ നിരന്തരം ചര്‍ച്ചയാക്കാനാണ് ഇപിയുടെ തീരുമാനം. പാര്‍ട്ടിയെ ചില സ്വര്‍ണമുതലാളിമാരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനമാക്കിമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചിലയിടത്ത് മുഖ്യമന്ത്രിയെ എത്തിക്കുന്നതിനുപോലും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിനെല്ലാം ഇടനിലയായി നില്‍ക്കുന്നത് ആരാണെന്ന് പരിശോധിക്കണം. അദ്ദേഹവുമായി ചില നേതാക്കള്‍ക്കുള്ള ബന്ധം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് ഇപിയുടെ ഒളിയമ്പ്. കണ്ണൂരിലെ സ്വര്‍ണ്ണ മുതലയാളിയെയാണ് ഇപി ലക്ഷ്യമിടുന്നത്. സ്വപ്നാ സുരേഷിനെ സ്വാധീനിക്കാന്‍ 30 കോടി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലേക്ക് ആളെ വിട്ടതിന് പിന്നില്‍നടന്ന കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. പാര്‍ട്ടിനേതാവിന്റെ ബന്ധുവിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നതും പരിശോധിക്കണമെന്നതാണ് ആവശ്യം. ഇതില്‍ ആരാണ് പ്രതിക്കൂട്ടിലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഗാവിന്ദനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇപിയ്ക്ക്. പാര്‍ട്ടി സെക്രട്ടറിക്ക് വരുംനാളുകള്‍ അത്ര സുഖകരമല്ല.

2023 നവംബര്‍ 23നാണ് ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് തുറന്നത്. ആദ്യദിവസം 9,42,380 രൂപ വിറ്റുവരവുണ്ടായി. പിന്നെ കട തുറന്നില്ല. ചെറുവത്തൂരിലെ സ്വകാര്യ ബാര്‍ ഉടമയ്ക്കുവേണ്ടി ചില സഖാക്കള്‍ ഇടപെട്ടാണ് സ്ഥാപനം അടപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരോപണമുന്നയിച്ചു. സര്‍ക്കാര്‍സ്ഥാപനം തുറക്കണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികളും, ഓട്ടോതൊഴിലാളികളും, പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം പരസ്യമായി രംഗത്തിറങ്ങി.പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും സംഘമായെത്തി ദിവസങ്ങളോളം സ്ഥാപനത്തിലും ടൗണിലും ബാനറുകള്‍ സ്ഥാപിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും ചെറുവത്തൂരിലുണ്ടായി.

കരിവെള്ളൂരില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ എം.വി. ഗോവിന്ദനെ കാണാനെത്തിയ ചുമട്ടുതൊഴിലാളി യുണിയന്‍ (സി.ഐ.ടി.യു.) നേതാക്കളോടും തൊഴിലാളികളോടും മയമില്ലാത്ത സമീപനം സ്വീകരിച്ചതും തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. സി.പി.എമ്മിന് ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റിക്ക് വിശദീകരണയോഗം നടത്തേണ്ടിവന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടകളായ ചെറുവത്തൂരിലേയും പരിസര പ്രദേശങ്ങളിലേയും വോട്ടുചോര്‍ച്ചയ്ക്ക് ഇതിന്റെ പ്രതിഫലനമാണെന്നാണ് ആരോപണം.

ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാല തുടങ്ങിയതിലും പൂട്ടിയതിലും പാര്‍ട്ടിയ്ക്ക് അറിവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളില്‍ ആരെങ്കിലും മദ്യമുതലാളിയില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അത്തരത്തിലുള്ളവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും സി.പി. എം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

പാലക്കുന്നില്‍ അനുവദിച്ച ഔട്ട്‌ലെറ്റാണ് പ്രാദേശികപ്രതിഷേധം മൂലം പാലക്കുന്ന് ഔട്‌ലെറ്റ് എന്ന പേരില്‍ ചെറുവത്തൂരില്‍ ആരംഭിച്ചത്. ആരംഭിച്ച് ഒരു ദിവസം കൊണ്ടു തന്നെ പൂട്ടുകയും ചെയ്തു. മദ്യശാല പൂട്ടിയതിന്റൈ പേരില്‍ പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണങ്ങള്‍ എത്തി. ഇതിനിടെ ചെറുവത്തൂര്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലാ വിവാദത്തില്‍ ബലിയാടായ റീജണല്‍ മാനേജരെ സ്ഥലം മാറ്റുകയും ചെയ്തു.

ബാറുടമസ്ഥ സംഘടനയ്ക്ക് ഒരു നേതാവ് നല്‍കിയ വാക്കാല്‍ ഉറപ്പിന്റെ ഭാഗമായാണ് ചെറുവത്തൂരിലാരംഭിച്ച കണ്‍സ്യൂമര്‍ ഫെഡ് മദ്യശാല തുടങ്ങിയ ദിവസം തന്നെ പൂട്ടിച്ചത്. ബാറുകളുടെ 2 കിലോ മീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ മദ്യ വില്‍പ്പനശാലകള്‍ അനുവദിക്കില്ലെന്നായിരുന്നു മുന്‍ എക്‌സൈസ് മന്ത്രി ബാറുടമസ്ഥ സംഘടനയ്ക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയത്.

പയ്യന്നൂരിനും ചെറുവത്തൂരിനുമിടയ്ക്ക് സര്‍ക്കാരിന്റെ മദ്യവില്‍പ്പന ശാലകളില്ലാത്ത സാഹചര്യത്തിലാണ് മദ്യ ഉപഭോക്താക്കള്‍ക്ക് ബാറുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ മദ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ആരംഭിച്ചത്. ചെറുവത്തൂര്‍ മദ്യശാല പൂട്ടിക്കാന്‍ സിപിഎം നേതാവ് കാണിച്ച അനാവശ്യ തിടുക്കമാണ് ചെറുവത്തൂരിലെ വിവാദ പരമ്പരകള്‍ക്ക് കാരണമെങ്കിലും, കുറ്റം മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ തലയില്‍ കെട്ടി വെയ്ക്കാനാണ് സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചത്.

ചെുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാല തുറക്കുകയും അടുത്തദിവസം പൂട്ടുകയും ചെയ്തതിന് പിന്നിലെ ഇടപാടുകളെന്തെന്ന് അന്വേഷിക്കണമെന്ന് ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് സ്ഥാപനം പൂട്ടിച്ചതെന്നാണ് ആരോപണം. സ്വകാര്യ ബാര്‍ മുതലാളിയെ സഹായിക്കാന്‍ ഒത്താശചെയ്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വയം കുഴിതോണ്ടിയിരിക്കുകയാണ് എംവി ഗോവിന്ദന്‍. ജുലായില്‍ നടന്ന യോഗത്തില്‍ എം.വി. ഗോവിന്ദനാണ് ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടത് പരിശോധിക്കേണ്ട വിഷയം തന്നെയാണെന്ന് പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കുമുമ്പില്‍ താന്‍ വിശദീകരിച്ചതും അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരസ്യമായിത്തന്നെ പാര്‍ട്ടിസെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതല്ലേയെന്ന് ഇ.പി. ചോദിച്ചു. ഗൗരവമുള്ള കാര്യമായതിനാല്‍ പാര്‍ട്ടി പരിശോധനവേണമെന്ന് ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ നാലു കാര്യങ്ങള്‍കൂടി പരിശോധിക്കണമെന്ന ആവശ്യമാണ് ജയരാജന്‍ പാര്‍ട്ടിക്ക് മുമ്പില്‍വെച്ചത്.

തൃശ്ശൂരിലെ തോല്‍വിയെക്കുറിച്ച് കാര്യമായ പരിശോധനവേണം. കരുവന്നൂര്‍ സഹകരണബാങ്കിലുണ്ടായ പ്രശ്‌നം അവിടെ ബാധിച്ചിട്ടുണ്ട്. പ്രതിയായി ജയിലില്‍ കിടക്കുന്നയാള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സംസ്ഥാനസെക്രട്ടറി പരസ്യമായി പ്രതികരിച്ചു. അത്തരം പ്രതികരണമുണ്ടായതിന്റെ കാരണം പരിശോധിക്കണം. ഇത് സുരേഷ് ഗോപിയുടെ വിജയത്തിന് വഴിയൊരുക്കി. തുടങ്ങി ഗോവിന്ദന്റെ കസേര തൂക്കുന്ന വെളുപ്പെടുത്തലുകളാണ് ഇപി നടത്തിയിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേകറിനെ കാണേണ്ടി വന്ന സാഹചര്യം പൊതു സമൂഹത്തിന് മുന്നില്‍ വിശദീകരിച്ചത് ഇപിയാണ്. എന്നിട്ടും ഇപിയ്‌ക്കെതിരെ നടപടി എടുക്കുന്ന തരത്തില്‍ ഇടതു കണ്‍വീനര്‍ സ്ഥാനം നഷ്ടമാക്കി. സ്വയം ഒഴിഞ്ഞതാണെന്ന് ഇപി പറയുമ്പോഴും പുറത്താക്കാന്‍ പിന്നില്‍ കളിച്ചത് ഗോവിന്ദനാണെന്ന് കൃത്യമായ് എല്ലാവര്‍ക്കും അറിയാം. ഗോവിന്ദനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇപിയ്ക്ക്. പാര്‍ട്ടി സെക്രട്ടറിക്ക് വരുംനാളുകള്‍ അത്ര സുഖകരമല്ല. ഈ സാഹചര്യത്തില്‍ ഇപിയും ചില ചോദ്യങ്ങളുയര്‍ത്തും. നാല് വിഷയങ്ങള്‍ പാര്‍ട്ടിയില്‍ നിരന്തരം ചര്‍ച്ചയാക്കാനാണ് ഇപിയുടെ തീരുമാനം. ഇതെല്ലാം എംവി ഗോവിന്ദനെ ലക്ഷ്യമിട്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (12 minutes ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (27 minutes ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (2 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (2 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (3 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (4 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (6 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

Malayali Vartha Recommends