അസാധാരണ സാഹചര്യം പോലീസിൽ ആഭ്യന്തര കലാപം മുകേഷിനെ അറസ്റ്റ് ചെയ്യും ... പിണറായിയുടെ വീട്ടിലും കയറും ?

ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടി അയയുന്നു. മുകേഷിന്റെ പേരിൽ ബലാൽസംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണെന്നാണ് റിപ്പോർട്ട്. സി പി എം എം എൽ എയായ മുകേഷിന്റെ പേരിൽ ബലാൽ സംഗ കുറ്റം പോലീസ് ചുമത്തിയതിൽ സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിർപ്പുണ്ട്. കുറ്റം എന്തു തന്നെയായാലും മുകേഷിനെ പോലെ ഒരാളുടെ ഇമേജ് തകർത്തത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള മനപൂർവ്വമായ നീക്കമായി പാർട്ടിയും മുഖ്യമന്ത്രിയും കരുതുന്നു. എന്നാൽ പോലീസിന്റെ ഗുണദോഷിക്കാൻ കഴിയാത്ത തരത്തിൽ സർക്കാരും പാർട്ടിയും നിസഹായരായി.പാർലെമെന്റ് തിരഞ്ഞടുപ്പിലെ തോൽവി മുതൽ ഇതാണ് അവസ്ഥ. നാളെ പിണറായിയുടെ വീട്ടിൽ കയറി അറസ്റ്റ് ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് അവസ്ഥ.
മുകേഷ്, സിദ്ദിഖ് തുടങ്ങിയ നടന്മാരുടെ പേരില്‍ ലൈംഗികാതിക്രമത്തിനപ്പുറം ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയതോടെ മുന്‍കൂര്‍ജാമ്യം വലിയ വെല്ലുവിളിയാകുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. പരാതിക്കുണ്ടായ കാലതാമസം പ്രതികള്‍ക്ക് രക്ഷയായേക്കുമെന്ന വിലയിരുത്തലിനിടയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബര്‍ മൂന്നുവരെ സെഷന്‍സ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും അന്തിമ തീരുമാനത്തിന് പരാതിക്കാരിയുടെ മൊഴിയടക്കം നിര്‍ണായകമാവും. ഇനി ഏതായാലും മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാൽ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യും. മുഖ്യമന്ത്രിക്ക് തടയാനും കഴിയില്ല.
എ.ഡി. ജി പി അജിത് കുമാർ പ്രതിസന്ധിയിലായതോടെ സർക്കാരിന്റെ വിശ്വസ്തനും വെള്ളത്തിലായി. സി പി എം എം എൽ എ, പി.വി. അൻവർ തന്നെ അജിത് കുമാറിന് എതിരെ രംഗത്ത് എത്തിയിട്ടും പിണറായിക്ക് തടയാൻ കഴിഞ്ഞില്ല. ഇതും സർക്കാരിനെ ബാധിക്കുന്നു.
പരാതി ഉന്നയിക്കാനുണ്ടായ കാലതാമസമാണ് പ്രതികള്‍ പ്രധാനമായും കോടതിയില്‍ ഉന്നയിക്കുക. മുകേഷിനെതിരായ ആരോപണത്തിന് 14 വര്‍ഷത്തെയും സിദ്ദിഖിനെതിരായ ആരോപണത്തിന് എട്ടുവര്‍ഷത്തെയും പഴക്കമുണ്ട്.
എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് മാത്രമാണ് പരാതി പറയാനുള്ള ധൈര്യം ലഭിച്ചതെന്നതിനാല്‍ കാലതാമസം എന്ന വാദം പ്രതികള്‍ക്ക് സഹായകരമാകില്ലെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി പറഞ്ഞു. എന്നാല്‍, ജാമ്യമാണ് ചട്ടം എന്നതിനാല്‍ ബലാത്സംഗക്കേസിലും കാലതാമസം മുന്‍കൂര്‍ജാമ്യത്തിന് പരിഗണിക്കപ്പെട്ടേക്കാം എന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് പറഞ്ഞു.
സംവിധായകന്‍ വി.കെ. പ്രകാശാണ് മുന്‍കൂര്‍ജാമ്യം തേടി ഇതിനോടകം ഹൈക്കോടതിയില്‍ എത്തിയത്. നടന്‍മാര്‍ പലരും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
2009-ല്‍ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ബംഗാളി നടി ആരോപിച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ചുമത്തുന്ന ഐ.പി.സി.യിലെ വകുപ്പ് 354, 2009-ല്‍ ജാമ്യംകിട്ടുന്ന കുറ്റമായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം 2013-ല്‍ ക്രിമിനല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയോടെയാണ് ലൈംഗികാതിക്രമം ജാമ്യമില്ലാകുറ്റമായത്. എന്നാല്‍, ക്രിമിനല്‍ നിയമഭേദഗതിക്ക് മുന്‍കാലപ്രാബല്യം ഇല്ലാത്തത് രഞ്ജിത്തിന് ആശ്വാസകരമാണ്.
പീഡന കേസിൽ എംഎൽഎ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇതും പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാവശ്യ ധ്യതിയായി കണക്കാക്കപ്പെടുന്നു. കൊച്ചി മരടിലെ വീട്ടിലാണു തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണു പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് നേരത്തെ കൈമാറിയിരുന്നില്ല. ഇതോടെ ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിയിരുന്നു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണു സിപിഎം നിലപാട്. കോടതിയിലെത്തിയാൽ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയിൽ തനിക്ക് നീതി കിട്ടിയിട്ടില്ലെന്നാണ് മുകേഷ് കരുതുന്നത്. ഇതിന് മറുപടി പറയാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ കഴിയുന്നില്ല.
മുകേഷിനെ സി.പി.എമ്മിനെ പണ്ടേ മടുത്തതാണ്. എന്നാൽ സി.പി.എമ്മിന് മുകേഷിനെ ഒഴിവാക്കാൻ കഴിയുന്നില്ല. കാരണം മുകേഷ് രാജിവച്ചാൽ കൊല്ലം സീറ്റ് നഷ്ടമാകും.
സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീൽ എം.എൽ.എയും രംഗത്ത് എത്തി .അൻവറിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎൽഎയുടെയും ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങൾ പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രർവർത്തകരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു. ഇതാണ് ജലീലിന്റെ പോസ്റ്റ്.
സിവിൽ സർവീസ് പരീക്ഷയെഴുതി വിജയിക്കാൻ അത്യധ്വാനം ചെയ്ത് പഠിക്കുന്നതും IPS പട്ടം നേടുന്നതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ത്വരകൊണ്ടാണെന്നാണ് നാം കരുതുക. സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങൾ അറിയുന്നവരാണോ ഉന്നതശ്രേണിയിലെ പോലീസ് ഉദ്യോഗസ്ഥർ? ഭൂരിപക്ഷം പേരും അങ്ങിനെ അല്ലെന്നാണ് പലരുടെയും അനുഭവം. പ്രാദേശിക രാഷ്ട്രീയക്കാർക്ക്, അവരേത് പാർട്ടിക്കാരാണെങ്കിലും പോലീസ് സ്റ്റേഷനിൽ വിലയില്ലെങ്കിൽ അവിടെപ്പിന്നെ കയറിപ്പറ്റുക നാട്ടിലെ മാഫിയാ സംഘങ്ങളും സമ്പന്നരുമായിരിക്കും. ഉയർന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് പോലീസ് ഓഫീസർമാർക്ക് കത്തിയും കഴുത്തും കയ്യിൽ വെച്ചു കൊടുത്താൽ അവരത് കൊണ്ട് നാട് നന്നാക്കുകയല്ല, സ്വന്തംവീട് നന്നാക്കുകയാണ് ചെയ്യുക.
IPS കാരായി റിട്ടയർ ചെയ്തവരുടെ വീടും വീട്ടിലെ ഫർണിച്ചറുകളും, സ്വത്തും, സഞ്ചരിക്കുന്ന കാറും, ബിസിനസ് ബന്ധങ്ങളും, മക്കളുടെ ആഡംബര ജീവിതവും നിരീക്ഷിച്ചാൽ ആരൊക്കെയാണ് മര്യാദക്കാരായ കുഞ്ചിക സ്ഥാനീയരായ പോലീസ് ഓഫീസർമാർ എന്ന് ബോദ്ധ്യമാകും. എല്ലാവരും മോശക്കാരാണെന്നല്ല പറയുന്നത്. സത്യസന്ധരും നിഷ്കപടരുമുണ്ട്. അവർക്ക് പക്ഷെ, സേനയിൽ സ്വാധീനം കുറവാകും.
ഐ.പി.എസ്സുകാർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് അടിമകളോടെന്ന പോലെയാണ്. പരമാവധി സാധാരണ പോലീസുകാരെ കണ്ണിൽ ചോരയില്ലാതെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് നല്ലൊരു ശതമാനം ഐ.പി.എസ്സുകാരും. സ്വന്തം ഭാര്യയുടെയും മക്കളുടെയും വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും പോലീസ് സേനയെ ഉന്നതസ്ഥാനീയരായ പോലീസ് ഓഫീസർമാർ പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യുന്നത് അങ്ങാടിപ്പാട്ടാണ്. പോലീസ് സേന രൂപീകരിച്ച കാലം മുതൽ നിലനിൽക്കുന്ന ദുഷ്പ്രവണതകളാണിത്. പോലീസ് വാഹനങ്ങളും മറ്റു സൗകര്യങ്ങളും കുടുംബ കാര്യങ്ങൾക്കു വേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്നത് ഐ.പി.എസ്സുകാരാണെന്ന് കാണാം. സമ്പന്നരുമായുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ബിസിനസ്സ് ബന്ധങ്ങളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കലും സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കിയാൽ കാര്യങ്ങൾ അർക്കും നിസ്സംശയം ബോദ്ധ്യമാകും.
ADGP അജിത്കുമാറിനെതിരെയും മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെയും ഇപ്പോഴത്തെ എസ്.പി ശശീധരനെതിരെയും പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയ്യാറാകുമെന്നാണ് ഞാൻ കരുതുന്നത്. ഏത് ഗൗരവമുള്ള കേസുകളും ഒന്നുമല്ലാതാക്കാൻ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ഇവർ. ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാൻ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥർ തുറന്നുകാട്ടപ്പെടേണ്ടവരാണ്.
പണ്ട് പി. ജയരാജൻ കണ്ണൂരിൽ പോലീസിനെ വിമർശിച്ചതിനാണ് ആദ്യം ഫീൽഡ് ഔട്ട് ആയത്. ഇന്നാണെങ്കിൽഅങ്ങനെ ഒരവസ്ഥ വരില്ല. കാരണം
ആഭ്യന്തര വകുപ്പിനോട് മുഖ്യമന്ത്രിക്ക് പോലും താൽപ്പര്യമില്ല.പിണറായി സർക്കാരിന് ഇനി ഒന്നര കൊല്ലം മാത്രമാണുള്ളത്. സ്വാഭാവികമായി ഉദ്യോഗസ്ഥർ പുറംതിരിഞ്ഞ് നിൽക്കും. ഇക്കാര്യം കെ. പി.സി. സി അധ്യക്ഷൻ കെ. സുധാകരൻ തുറന്നുപറഞ്ഞു.കാരണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പോലീസിൽ പിടുത്തം കുറഞ്ഞു.
ശശിക്കെതിരെയാണ് പോലീസ് നീങ്ങുന്നതെന്ന് സി.പി.എം. നേതാക്കൾ പറയുന്നു. പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിക്കുന്നത്.എന്നാൽ സേനയിലുള്ളഅവരുടെ പിടിയും അയഞ്ഞു.
പഴയ പോലീസ് സിംഹങ്ങൾക്ക് ഇപ്പോൾ റോൾ ലഭിക്കുന്നില്ല. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലാണ് ക്രമ സമാധാനത്തിന്റെ ചുക്കാൻ. അദ്ദേഹം പ്രഗൽഭനായ ഉദ്യോഗസ്ഥനാണെങ്കിലും പോലീസിലെ ചില പാരമ്പര്യ വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അജിത്തിനെതിരെയാണ് നീക്കം ശക്തം.
ശശി ഇന്ന് പാർട്ടിക്ക് വിശ്വസ്തനാണ്. പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ് പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്.
നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.
ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി. അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.
ധനമന്ത്രി കെ എൻ ബാലഗോപാൽ വി.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എന്നാൽ വ്യത്യസ്തമായ പ്രവർത്തനമാണ് ബാലഗോപാൽ കാഴ്ചവച്ചത്.അതിനാൽ തന്നെ പരാതികൾ കുറവായിരുന്നു. വി എസിൻ്റെ പ്രവർത്തന രീതിക്കും പിണറായിയുമായി ബന്ധമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കെ എൻ ബാലഗോപാൽ സമാധാനത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചത്. എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രവർത്തനങ്ങൾ വിവാദമായപ്പോഴാണ് പി.ശശിയെ പിണറായി കൊണ്ടുവന്നത്. ഇത് ഭരണപരമായ സൗകര്യത്തിന് ഗുണകരമായെങ്കിലും പോലീസ് ശശിയുടെ പോക്കറ്റിലായി. പോലീസ് വിവാദങ്ങളിൽ പെട്ടപ്പോഴൊക്കെ ശശിയുടെ പേരും നിഴൽ പോലെ പിന്തുടർന്നു. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് പി. ശശി എത്തുന്നത്. ഇ.കെ.നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഊഴം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അദ്ദേഹത്തിലൂടെ പൂർണമായി പാർട്ടി ഏറ്റെടുത്ത കാലമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരിക്കൽ വിലയിരുത്തിയിരുന്നു.
ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം. പക്ഷേ ഈ പിടിയാണ് ഇപ്പോൾ ഇല്ലാതായത്.
പ്രമുഖ നടന്മാർക്കെതിരെ ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തിയതാണ് മുകേഷിന് വെല്ലുവിളിയായത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ ആരോപണമുന്നയിച്ചത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. മുകേഷിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ഈ സംഭവങ്ങൾ ശാരീരികമായും മാനസികമായും ഏറെ വേദനിപ്പിച്ചെന്നും മിനു പറയുന്നു.
2008 - 2009 കാലഘട്ടത്തിലാണ് മിനു ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വരുന്നത്. ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചീഫ് സെക്രട്ടറിയുടെ റോൾ ആയിരുന്നു ചെയ്തത്. സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ ബാത്റൂമിൽ പോയി പുറത്തിറങ്ങുമ്പോൾ നടൻ ജയസൂര്യ പിന്നിൽനിന്ന് വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു. കുതറിയോടിയ എന്റെ പിന്നാലെ വന്ന്, സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താൽപര്യമുണ്ടെങ്കിൽ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല. പക്ഷേ, പിന്നീട് എനിക്ക് വന്ന അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.
കലണ്ടർ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. അന്ന് താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ കാര്യമായി എടുത്തില്ല. പിന്നീട് എന്നെ നിരന്തരമായി വിളിക്കുമായിരുന്നു. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയിൽ അഭിനയിക്കുമ്പോൾ എൻറെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയിൽ വന്ന് വാതിലിൽ മുട്ടി. പിന്നീട് അകത്തേക്ക് കയറുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അമ്മയുടെ അംഗത്വത്തിന് ശ്രമിച്ചപ്പോൾ മുകേഷ് വിളിക്കുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയുമായിരുന്നു.
അന്ന് മുകേഷ് പറഞ്ഞതുകേട്ട് ഞാൻ ആകെ തരിച്ചിരുന്നുപോയി. പിന്നീട് അമ്മയിലെ അംഗത്വം എനിക്ക് നിഷേധിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ ഇവിടെയുള്ള കമ്മിറ്റി മെമ്പേഴ്സിനൊന്നും മിനുവിനെ അറിയില്ലെന്നാണ് പറഞ്ഞത്. ആരൊക്കെയാണ് കമ്മിറ്റി അംഗങ്ങൾ ചോദിച്ചപ്പോൾ ജയസൂര്യയും ഇടവേള ബാബുവും മണിയൻ പിള്ള രാജുവും ഒക്കെയാണ്. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ഈ മൊഴിയിൽ എല്ലാമുണ്ട്. ഏതായാലും സി പി എം എം എൽ എമാർ അഴിയെണ്ണുന്ന കാലം വിദൂരത്തിലല്ലെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha
























