സിദ്ധിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ...കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ്... സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു...

സിദ്ധിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആരോപണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ തന്നെ തെളിവുകൾ കണ്ടെത്തുക എന്നുള്ളത് പൊലീസിന് മുൻപിലുള്ള വലിയ വെല്ലുവിളിയാണ്. പക്ഷെ നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില് പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു.
യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര് പൊലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്.
പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി. നടൻ സിദ്ധിഖ് പീഡിപ്പിച്ചതായ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി മജിസ്ട്രേറ്റിനു മുന്നിൽ മൊഴിയായി രേഖപ്പെടുത്തുന്നതോടെ, ഇനി ഒരിക്കലും ഈ മൊഴി മാറ്റാൻ പരാതിക്കാരിക്ക് കഴിയുകയില്ല.പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ധിഖിന് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാവശങ്ങളും പരിശോധിച്ച് മാത്രം തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനമെന്നാണ് സൂചന.ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് മുൻപ് നൽകിയ പ്രതികരണങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയോടൊപ്പം അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതായും വരും.
സിനിമ ചർച്ച ചെയ്യാം എന്നു പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദിഖ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. തന്നെ ട്രാപ്പിലാക്കിയാണ് ഉപദ്രവിച്ചത് എന്നും അവർ പറയുന്നു. പീഡനം തുറന്നു പറഞ്ഞതിനാൽ തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ജൂനിയർ ആർട്ടിസ്റ്റായ നടി വ്യക്തമാക്കിയിട്ടുണ്ട്.
അതീവ ഗുരുതരമാണ് ഈ മൊഴിയെങ്കിലും തെളിവുകൾ സംഘടിപ്പിക്കുക അന്വേഷണ സംഘത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളി തന്നെയായിരിക്കും. നടി പറഞ്ഞ പ്രകാരമാണെങ്കിൽ സംഭവം നടന്നിട്ട് ഇപ്പോൾ ഏഴുവർഷം പിന്നിട്ടു കഴിഞ്ഞു.മസ്കറ്റ് ഹോട്ടലിൽ നിന്നും സി.സി.ടി.വി ദൃശ്യമടക്കം കണ്ടെത്തുക അതു കൊണ്ടു തന്നെ ബുദ്ധിമുട്ടാകും.
ഏത് റൂമിലാണ് സിദിഖ് അന്ന് താമസിച്ചതെന്നും , ആ സമയം ആരൊക്കെ ആയിരുന്നു ഹോട്ടലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നതും കണ്ടെത്തേണ്ടതുണ്ട്. ഇവരുടെ മൊഴിയും പൊലിസിന് രേഖപ്പെടുത്തേണ്ടതായി വരും.ഇതും കൂടാതെ മുകേഷിന്റെ മരടിലെ വീട്ടിൽ നടിയെ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച നടിയെ കൊച്ചിയിലെ ഫ്ലാറ്റിലും ബോൾഗാട്ടി പാലസ് ഹോട്ടലിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇടവേള ബാബുവിന്റെ കലൂരുളള ഫ്ലാറ്റിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ മൊഴി.മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു അടക്കമുളളവർക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെ മുൻകൂർ ജാമ്യേപക്ഷയുമായി മണിയൻ പിള്ള രാജു കോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























