പഴയകാല നടിമാരും അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറയുന്നു...മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിള..സംവിധായകൻ ചെയ്ത ക്രൂരത...

മലയാള സിനിമയിലെ ജനപ്രിയ ചലച്ചിത്ര നടിയാണ് ചാർമിള . മലയാളത്തിലെ സിനിമകൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലും അഭിനയിച്ചു. മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങൾ അവർ പൂർത്തിയാക്കി. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഉണ്ടായ കോളിളക്കളുടെ വ്യപതി നമ്മുക്ക് അറിയാമല്ലോ. അത് പോലെ തന്നെയാണ് ഇപ്പോൾ പഴയകാല നടിമാരും അവർക്കുണ്ടായ അനുഭവങ്ങളും ധൈര്യപൂർവം പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത്. അതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തമായി. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല . കാലങ്ങളായി നമ്മുടെ മലയാള സിനിമയിൽ നിൽക്കുന്നുണ്ടായിരുന്നു എന്നുള്ളത്.
സംവിധായകന് ഹരിഹരന് കൂടുതല്‍ കുരുക്കില്‍. ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടന് വിഷ്ണു രംഗത്ത് വരുന്നതാണ് ഇതിന് കാരണം. ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ഹരിഹരന് തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിള കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. ഇതാണ് സാക്ഷിയായ വിഷ്ണു ശരിവയ്ക്കുന്നത്. മലയാള സിനിമയില്‍ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേര് മോശമായി പെരുമാറിയെന്നും ചാര്‍മിള പറഞ്ഞു.പരിണയം സിനിമയുടെ ചര്‍ച്ചക്കിടെ ആയിരുന്നു ഹരിഹരന് ചോദിച്ചത്.
സീനിയര്‍ സംവിധായകന് ഇത്തരത്തില്‍ പെരുമാറിയത് കണ്ട് ഞാനും ചാര്‍മിളയും ഞെട്ടി. എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവര്‍ എന്റെ സിനിമയില്‍ വേണ്ടെന്നു ഹരിഹരന് ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തതിനെ തുടര്‍ന്നു ചാര്‍മിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാല്‍ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ഹരിഹരനെതിരെ കേസ് വരില്ല. എങ്കിലും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
ഒരു നിര്‍മാതാവ് സുഹൃത്തുക്കള്‍ക്കൊപ്പം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ‘അര്ജുനന് പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിര്‍മാതാവിനെതിരെയാണ് ചാര്‍മിളയുടെ ആരോപണം. താന്‍ വഴങ്ങുമോ എന്ന് സംവിധായകന് ഹരിഹരനും ചോദിച്ചു. നടന് വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാര്‍മിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയില്‍ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി. മോശമായി പെരുമാറിയവരില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുണ്ടെന്നും ചാര്‍മിള പറഞ്ഞു.
https://www.facebook.com/Malayalivartha
























