താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന.... നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി, ബന്ധപ്പെട്ടാണ് അന്വേഷണ സംഘം എഎംഎംഎ ഓഫീസിലെത്തിയത്....

താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം എഎംഎംഎ ഓഫീസിലെത്തിയത്. ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ ഭാരവാഹികളായവർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കുപിന്നാലെ സംഘടനയ്ക്കെതിരെ ട്രോളോട് ട്രോളാണ്.
എഎംഎംഎ ഓഫീസിന് മുമ്പില്‍ റീത്ത് വെച്ചുള്ള ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ എഎംഎംഎ ആസ്ഥാന ഓഫീസ് ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിൽ വിൽപനയ്ക്ക് ഇട്ടിരിക്കുകയാണ് ഏതോ വിരുതർ. വിലകേട്ടാൽ ഞെട്ടും. 20,000 രൂപ!! 'അർജന്റ് സെയിൽ' എന്ന് നൽകിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
20,000 സ്ക്വയർഫീറ്റിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. എന്നാൽ ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha
























