മോഹൻലാലിന് പിന്നാലെ വാ തുറന്ന് നടൻ മമ്മുട്ടി... 'സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല... അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ...' പ്രതികരണം വൈകിയെന്ന് കമന്റ്...

സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്ന് നടൻ മമ്മൂട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് മലയാള സിനിമ മേഖലയിൽ ഉയർന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്.
ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം...എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .പോസ്റ്റിനു താഴെ കമന്റുകൾ ..മമ്മുക്ക നിങ്ങൾ ഈ മലയാള സിനിമ ഇൻഡസ്ട്രി യിലെ ഒരു മുതിർന്ന കാരണവർ ആണ് അപ്പോൾ നിങ്ങളുടെ നിലപാടുകൾ വ്യക്തമായി ആരുടെയും മുഖം സംരക്ഷിക്കാതെ പറയണം
അല്ലാതെ ഇത്രയും ദിവസം മൗനം പാലിച്ചു കൊണ്ട് ഈപ്പോൾ ഇങനെ ഒരു പോസ്റ് ഇട്ടത് കൊണ്ട് എന്താ കാര്യം മമ്മുക്ക ഇൻഡസ്ട്രിയും ഇല്ല ഇതാണ് യഥാർത്ഥ സത്യം!...ഈ കാരുണ്യ പ്രവർത്തനം പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കണ്ട കുറ്റം ചെയ്തവരുടെ പേരുകൾ പുറത്തു പറയാൻ അമ്മ സംഘടന തയ്യാറാകണം അവരെ സിനിമയിൽ നിന്ന് ഒറ്റപ്പെടുത്തുക തന്നെ വേണം എങ്കിൽ മാത്രമേ സിനിമ എന്ന വ്യവസായം രക്ഷപ്പെടുകയുള്ളൂ . ജനങ്ങളാണ് നിങ്ങളെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയത് അത് ഓർമ്മവേണം...വൈകി വന്ന അഭിപ്രായത്തോട് ഒരു വിയോജിപ്പുണ്ട്... ഒരംഗം ആണെങ്കിലും, പ്രതികരിക്കേണ്ടത് വൈകിപ്പോയി എന്ന അഭിപ്രായക്കാരനാണ് എന്നിരുന്നാലും ഇപ്പോഴെങ്കിലും പ്രതികരിച്ചതിന് പ്രത്യേകം നന്ദി സംഘടനയ്ക്ക് ഒരു വിഷയം വരുമ്പോൾ എല്ലാ ഭാരവാഹികളും ഒന്നടങ്കം രാജിവെച്ചു ഒഴിഞ്ഞു പോകുന്നത് അഭികാമ്യമാണോ ചങ്കുറപ്പുള്ള, പ്രശ്നങ്ങളെ സധൈര്യം നേരിടുന്ന പുതിയ നേതൃത്വം മലയാള സിനിമയെ നയിക്കട്ടെ എന്ന ആശംസിക്കുന്നു...
https://www.facebook.com/Malayalivartha
























