സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ കോംപ്രമൈസിനും അഡ്ജസ്റ്മെന്റിനും തയ്യാറാകണം: മേക്കപ്പ് ആർട്ടിസ്റ്റ് ആയ രണ്ടു യുവതികളുടെ വെളിപ്പെടുത്തൽ

ഹേമകമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതുമുതൽ സിനിമാരംഗത്തുനിന്നു വരുന്ന വാർത്തകൾ പലതും വിശ്വസിക്കാൻ പ്രയാസമുള്ളതാണ് . സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ കോംപ്രമൈസിനും അഡ്ജസ്റ്മെന്റിനും തയ്യാറാകണം എന്നത് പഴയകാല ഗോസിപ്പ് അല്ല എന്ന് തെളിയിക്കുന്നതായി മാറിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് . റിപ്പോർട്ട്പുറത്തുവന്നതോടെ പല വനിതാ ആർട്ടിസ്റ്റുകളും തങ്ങൾക്കുണ്ടായ ദുരനുഭവം പുറത്തുപറയുകയാണ് . സിനിമാ മേഖലയിൽ നിന്നും കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയരുന്നതിനിടയിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ രണ്ടു യുവതികളുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്
സിനിമാ സെറ്റില്‍ തനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായെന്ന് തൃശ്ശൂര്‍ സ്വദേശിയായ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് . സംഭവത്തിന് പിന്നാലെ ഫെഫ്കയില്‍ പരാതി നല്‍കിയപ്പോള്‍ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാജി പുല്‍പ്പള്ളിയ്‌ക്കെതിരേയാണ് യുവതിയുടെ ആരോപണം. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ വീഡിയോ കോള്‍ ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞതായാണ് റിപ്പോർട്ട്
ശ്യാം സെറായി , സുഭാഷ് എന്നവർ മോശമായി പെരുമാറി എന്ന് ഫെഫ്ക്കയിൽ പരാതി ഉന്നയിച്ച മെയ്ക്കപ്പ് ആർട്ടിസ്റ്റിനെ ഭ്രാന്തിയായി ചിത്രീകരിച്ചു എന്ന പരാതിയും വരുന്നു . മായ എന്ന് വിളിക്കുന്ന സ്ത്രീയാണ് പരാതിയുമായി വന്നിട്ടുള്ളത്. സ്വന്തം പേര് പൊതുമാധ്യമത്തിൽ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും മായ പറയുന്നു . ഫെഫ്ക്കയിൽ നിന്ന് വളരെ മോശം അനുഭവം ഉണ്ടായി എന്നും റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മായ പറഞ്ഞത് . പരാതി ലഭ്ച്ചപ്പോൾ അന്വേഷിക്കാമെന്നും പറഞ്ഞും പ്രശനമുണ്ടാക്കരുതെന്നും പറഞ്ഞ ഫെഫ്ക്ക ഭാരവാഹികൾ തന്നെ മറ്റ് സിനിമകളിലേക്ക് ഇവരെ വിളിക്കരുത് എന്ന് ശുപാർശ ചെയ്യുകയും ചെയ്തു .
മാത്രമല്ല പരാതി ഇല്ല എന്ന് എഴുതി വാങ്ങുകയും ചെയ്‌തെന്നും പറയുന്നു . നേര് എന്ന സിനിമയിൽ അമൽ എന്ന മെയ്ക്കപ്പ് ആർട്ടിസ്റ്റ് ഒരു ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയതിന് തുടർന്ന് അയാളെ സസ്‌പെൻഡ് ചെയ്‌തെങ്കിലും വീണ്ടും അതെ സ്ഥാനത്തു തന്നെ അമലിനെ തിരിച്ചെടുത്തു എന്നും പറയുന്നു . ഫെഫ്ക്ക തന്നെയാണ് വേട്ടക്കാർക്കൊപ്പം നിന്ന് ഇരകളായവരെ ഉപദ്രവിക്കുന്നു എന്ന ഗുരുതര ആരോപണം ആണ് ഉന്നയിക്കുന്നത് . ബി ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ളവരെ പ്രതിക്കൂട്ടിലാക്കിയാണ് ആരോപണം എന്നതും ശ്രദ്ധേയമാണ് .
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട് .നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമയിലെ കേശാലങ്കാര വിദഗ്തരേ പ്രത്യേക സംഘടന ആക്കുന്നത് പരിഗണിക്കും.ഫെഫ്ക്ക ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപീകരിക്കാനാണ് തീരുമാനം.
ഫെഫ്ക വനിത അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയിൽ കൂടുതൽ നടപടികളുമായി ഫെഫ്ക മുന്നോട്ട് പോവും.ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യും.പൊലീസിൽ അറിയക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കും.അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് എന്ന സമീപനം ഇല്ല.വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും.എന്നെല്ലാമാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് . എന്നാൽ ഇതിനു നേരെ വിപരീതമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം എന്നാണു മെയ്ക്കപ്പ് ആർട്ടിസ്റ്റുകളുടെ പരാതി
സിനിമയിലെ മോശം അനുഭവം പറഞ്ഞതുകൊണ്ട് മാത്രം ആറുമാസത്തിലേറെയായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവർ ഉണ്ടെന്നും എന്നും ഹേമ കമ്മീഷൻ ഇവർക്ക് നൽകുന്നത് സ്വന്തം അനുഭവം പറയാനുള്ള ധൈര്യമാണെന്നും ഇവർ പറയുന്നു . കാര്യങ്ങൾ തുറന്നുപറയാൻ ആഗ്രഹിക്കുന്നവരെ ഫെഫ്ക്ക ഭീഷണി പെടുത്തുന്നു എന്നും ഭാഗ്യലക്ഷ്മി പോലും അതിജീവിതകൾക്ക് എതിരെ സംസാരിച്ചു എന്നും പരാതിയുണ്ട് . ഹേമാ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കിടെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ യോഗത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം എന്ന് പറയുന്നു
പ്രശ്നം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നുമാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത് . ഇത് യൂണിയനിൽ ഉള്ളവരെ സഹായിക്കാൻ ആണെന്നാണ് പരാതി . പൊതുവിൽ ഇരകൾക്കൊപ്പം അതിജീവിതയ്‌ക്കൊപ്പവും നിൽക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്ന ഭാഗ്യലക്ഷ്മി ഫെഫ്ക്ക പൊളിക്കാൻ കുറച്ചുപേർ ശ്രമിക്കുന്നു എന്നാണ്. പരാതി ഉന്നയിക്കുന്നവരെ ഫെഫ്ക്ക ഇടപെട്ട് ജോലി കളയുമെന്നാണ് മായ എന്ന് പറയുന്ന സ്ത്രീ പറയുന്നത്
സെപ്തംബര് 3 നു വെച്ചിട്ടുള്ള മീറ്റിങ്ങിൽ സ്ത്രീകൾക്ക് അനുകൂലമായി ഫെഫ്ക്ക എന്ത് തീരുമാനമെടുക്കും എന്ന് കാത്തിരിക്കുകയാണ് ഏശാലങ്കാരം ഉൾപ്പടെ ചെയ്യുന്ന മെയ്ക്കപ്പ് ആർട്ടിസ്റ്റുകൾ എന്നാണു മായ പറയുന്നത്
https://www.facebook.com/Malayalivartha
























