ഇന്ന് ഉത്രാടപ്പാച്ചില്‍....അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും.... ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ നാട്
ഇന്ന് ഉത്രാടപ്പാച്ചില്‍....അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും.... നാളെ തിരുവോണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കള്‍വാങ്ങാനും പ്രായഭേദമന്യേ ജനങ്ങള്‍ വീഥികളിലേക്കിറങ്ങി. ഇന്നാണ് ഉത്രാടപ്പാച്ചില്‍. നാടന്‍ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകള്‍തോറും പച്ചക്കറി സ്റ്റാളുകളും തുറന്നു കഴിഞ്ഞു.
പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വില്‍പ്പനയുമുണ്ട്. സദ്യവിളമ്പാനുള്ള വാഴയിലയ്ക്ക് വിപണിയില്‍ വില ഉയര്‍ന്നു. ഒരിലയ്ക്ക് 12 രൂപ. ഒരുമാസം മുമ്പ് 4- 5 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്.
വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി. സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ 15-0-0 സഹകരണച്ചന്ത പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവില്‍ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുമുണ്ട്.സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു. കൃഷി വകുപ്പ് 2000 പച്ചക്കറി ചന്ത തുറന്നിട്ടുണ്ട്. ഇവിടെ പച്ചക്കറിക്ക് 30 ശതമാനം വിലക്കുറവിലാണ് വില്‍പ്പനയുള്ളത്.
അതേസമയം വലിയ ജോലികളൊന്നും ചെയ്യാതെ സ്വസ്ഥമായിരുന്ന് ഓണമുണ്ണണം എന്നാഗ്രഹിക്കുന്ന നഗരവാസികളില്‍ ഏറിയപങ്കും സദ്യ ബുക്ക് ചെയ്യുകയാണ്. സദ്യ ബുക്കിംഗ് ഉള്ളതിനാല്‍ നഗരങ്ങളിലെ ഹോട്ടല്‍ അടുക്കളകള്‍ പുലര്‍ച്ച മുതലേ സജീവമായിരിക്കുകയാണ്. ചെറുകിട - വന്‍കിട ഹോട്ടലുകളെല്ലാം സദ്യ ബുക്കിംഗ് ആഴ്ചകള്‍ക്ക് മുന്‍പേ ആരംഭിച്ചു.
എന്നാല്‍ നേരത്തേ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാലും ഉത്രാടപ്പാച്ചില്‍ ഇല്ലാതെ മലയാളിയുടെ ഓണം പൂര്‍ണമാകില്ല. വീടുകളില്‍ പൂക്കള്‍കൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകുന്നേരം നിലവിളക്കും കത്തിക്കും.നേരത്തേ വാങ്ങാന്‍ മറന്ന സാധനങ്ങള്‍ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്.
"
https://www.facebook.com/Malayalivartha