ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...
അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം മധ്യവയസ്‌ക്കന്‍ കാറിനുള്ളില്‍. ഒടുവില്‍ കാറില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് ദാരുണ മരണം പുറംലോകം അറിയ്യുന്നത്. പിന്നീട് മരിച്ചയാളെ പോലീസ് തിരിച്ചറിയുകയും ചെയ്തു. കഴക്കൂട്ടം ദേശീയ പാതയ്ക്ക് സമീപത്തെ സര്‍വീസ് റോഡില്‍ നിറുത്തിയിട്ടിരുന്ന ബൊലേറോ കാറില്‍ ആണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മഞ്ചുകോട്ടേജില്‍ അനില്‍ എന്നു വിളിക്കുന്ന ജോസഫ് പീറ്റര്‍ (49) നെയാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോല ത്തുകര ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിന്റെ വീടിന് മുന്നിലായിരുന്നു ചുവന്ന ബൊലേറോ കാര്‍ കിടന്നിരുന്നത്.
അനില്‍കുമാറിനെ തിരക്കി രാവിലെ 10ഓടെ വീട്ടിലെത്തിയ സുഹൃത്ത് കാറില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അനില്‍കുമാറിന്റെ വീട്ടുകാരെയും തുടര്‍ന്ന് തുമ്പ പൊലിസിലും വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മി ഷണര്‍ നിയാസിന്റെ നേതൃത്വത്തില്‍ ഉടന്‍ പൊലിസെത്തി സ്ഥലം പരിശോധിച്ചു. കാറിന്റെ പിന്‍സീറ്റിനു താഴെ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാറോടിച്ചുവന്ന ജോസഫ്, കാര്‍ ഒതുക്കിയശേഷം പിന്‍സീറ്റില്‍ കിടന്നുറങ്ങിയിരിക്കാമെന്നും ഉറക്കത്തില്‍ ഹൃദയസ്തംഭനത്താല്‍ മരിച്ചതാകാമെന്നുമാണ് പോലീസ് നിഗമനം. മൃതദേഹത്തില്‍ മുറിവോ ചതവോ ഇല്ല. വണ്ടിയുടെ താക്കോലും പേഴ്‌സും മൃതദേഹത്തിന് സമീപത്തുനിന്നു ലഭിച്ചു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ദുരൂഹതയുണ്ടോയെന്ന് വ്യക്തമാകൂവെന്ന് തുമ്പ SHO ബിനു പറഞ്ഞു. തിരുവോണ ദിവസം തങ്ങളടെ ടിപ്പര്‍ലോറിക്ക് സമീപത്തായി കാര്‍ കിടക്കുന്നത് അനില്‍കുമാറിന്റെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ അനില്‍കുമാറിനൊപ്പം തിരുപ്പതിക്ക് യാത്രപോയ സുഹൃത്തുക്കളുടെ വാഹനമാകാമെന്ന് കരുതിയാണ് കൂടുതല്‍ അന്വേഷി ക്കാതിരുന്നതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ സുഹൃത്തുക്കളുമായി ഇടയ്ക്കിടെ യാത്രപോകാറുള്ള ജോസഫ് പീറ്റര്‍ രണ്ടോ മൂന്നോ ദി വസത്തിനുശേഷമാണ് മടങ്ങിയെത്താറുള്ളത്. അതിനാലാണ് കാണാതായതായി സംശയിച്ച് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വലിയവേളി ഗ്രൗണ്ടിനു സമീപം വാടകയ്ക്കുതാമസിക്കുകയായിരുന്നു ജോസഫ് പീറ്റര്‍.
ജോലിയ്ക്കായി ഷാര്‍ജയില്‍ പോകുന്ന ഭാര്യ മഞ്ജുവിനെയും മകന്‍ ധനുഷിനെയും ജോസഫ് പീറ്റര്‍ ഞായറാഴ്ച തിരുവനന്തപുരം വിമാന ത്താവളത്തിലെത്തിച്ചിരുന്നു. ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയില്ല. കാറുമായി പോയാല്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് വീട്ടിലെത്തുന്ന സ്വഭാവക്കാരനാണ് ജോസഫ് പീറ്ററെന്നും അതിനാല്‍ കാണാതായ വിവരം പൊലീസില്‍ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ജോസഫിന് അപസ്മാരം വരാറുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി. ഉച്ചയ്ക്ക് 2 ഓടെ ഇന്‍ക്വസ്റ്റ് നട-ത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. അതിനിടെ ജോസഫ് പീറ്റര്‍ മടങ്ങിയത് ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു . പൗണ്ടുകടവ് മാര്‍ക്കറ്റിന് സമീപം ഭാര്യ മഞ്ചുവിന്റെ കുടുംബ ഓഹരിയായ വീടും സ്ഥലവും വിറ്റു കിട്ടിയ പണമുപയോഗിച്ച് ദുബായില്‍ ചെറിയ കമ്പനി തുടങ്ങാന്‍ കഴിഞ്ഞമാസം ഗള്‍ഫിലെത്തിയ ജോസഫ് പീറ്ററും മഞ്ചുവും അവിടെയുള്ള ബന്ധുക്കളുടെ സഹായത്തോടെ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
മകന്‍ ധനുഷിന് ഗള്‍ഫിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ശരിയായതോടെ ഉത്രാടത്തിന് രാത്രി ഭാര്യയും മകനും വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ എയര്‍പോര്‍ട്ടിലാക്കിയ ശേഷമാണ് ജോസഫ് കാറുമായി പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൗണ്ടുകടവ് മാര്‍ക്കറ്റിന് സമീപത്തെ വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി കട നടത്തിയിരുന്ന ജോസഫ് ഇടയ്ക്കിടെ ഗള്‍ഫില്‍ പോയിവരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൗണ്ടുകടവിലെ വീട് വിറ്റശേഷം വേളി തൈവിളാകത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.
ജോസഫിന് കുടുംബ ഓഹരിയായി കിട്ടിയ വേളി ഗ്രൗണ്ടിന് സമീപത്തെ സ്ഥലത്ത് പുതിയ വീടിന്റെ പണികള്‍ പുരോഗമിക്കുകയാണ്. നെടുമങ്ങാട് വാളിക്കോട് താമസിക്കുന്ന പീറ്ററിന്റെയും പരേതയായ മറിയത്തിന്റെയും മകനാണ് ജോസഫ്. ഗള്‍ഫില്‍ നിന്ന് ഭാര്യയും മകനും തിരിച്ചെത്തി, മൃതദേഹം ഇന്ന്‌സം സ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha