മധ്യവയസ് പിന്നിട്ടപ്പോള്‍ ദമ്പതികള്‍ക്ക് സന്താനഭാഗ്യം

52 വയസുകാരി ലീലാമ്മയ്ക്കും 57 വയസുകാരന്‍ അനിരുദ്ധനുമാണ് താലോലിക്കാന്‍ ഒരു പെണ്‍കുഞ്ഞ് പിറന്നത്. റിട്ട. വില്ലേജ് ഓഫീസറായ അനിരുദ്ധനും ലീലാമ്മയും കോട്ടയം വടവാതൂര്‍ സ്വദേശികളാണ്. 10 വര്‍ഷം മുമ്പാണ് വടവാതൂര്‍ പഴയതുവീട്ടില്‍ അനിരുദ്ധനും ലീലാമ്മയും വിവാഹിതരായത്. ഗര്‍ഭധാരണം നടക്കാതെ വന്നതോടെ ഇവര്‍ എട്ടരവര്‍ഷം വിവിധ ചികിത്സകള്‍ തേടി. 2014ലാണ് ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രിയില്‍ നടത്തിയ സൗജന്യ വന്ധ്യത ചികിത്സാ ക്യാമ്പില്‍ പങ്കെടുത്തത്. ഇവിടത്തെ ഡോകടര്‍മാര്‍മാരാണ് അനിരുദ്ധനോടും ലീലാമ്മയോടും വിദഗ്ധചികിത്സ നിര്‍ദേശിച്ചത്. തുടര്‍ന്ന് ലീലാമ്മയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
ചികിത്സയ്ക്കിടെ ലീലാമ്മ രണ്ടു തവണ ഗര്‍ഭം ധരിച്ചെങ്കിലും ഇവ അലസി. വൈകിയുള്ള ഗര്‍ഭധാരണം ആപത്കരമാണെന്നറിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല്‍ കാണണമെന്നുള്ള തീവ്രമായ ആഗ്രഹം ലീലാമ്മയെ തുടര്‍ ചികിത്സയ്ക്ക് പ്രേരിപ്പിച്ചു. ഒരു വര്‍ഷത്തിനുശേഷം വീണ്ടും ഗര്‍ഭം ധരിച്ച ലീലാമ്മ കഴിഞ്ഞദിവസമാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. നവജാതശിശുവിന് 2.25 കിലോ ഗ്രാം തൂക്കമുണ്ടെന്നും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണെന്നും കിന്‍ഡര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ആര്‍. മനോജ് ബാബു, കെ.എസ്. അനന്തന്‍, സി.ഇ.ഒ. രഞ്ജിത് എന്നിവര്‍ പറഞ്ഞു. ഡോക്ടര്‍മാരോടും ദൈവത്തോടും നന്ദിയുണ്ടെന്നാണ് അനിരുദ്ധന്‍ പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























