Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ താമര വിരിയിക്കാന്‍ ബിജെപി, മുപ്പത് മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം, രാജഗോപാലിന് സീറ്റില്ല

06 FEBRUARY 2016 01:10 AM IST
മലയാളി വാര്‍ത്ത.

മുന്‍നിര നേതാക്കളെയെല്ലാം തന്നെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കി കളം പിടിക്കാന്‍ ബിജെപി കച്ച മുറുക്കുകയാണെന്ന് ബിജെപി. എന്നാല്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന് ഇത്തവണ സീറ്റ് നല്‍കില്ല. പകരം രാജഗോപാല്‍ കഴിഞ്ഞ തവണ മത്സരിച്ച് സ്ഥലത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്.
മുന്‍ അധ്യക്ഷന്‍മാരായ വി. മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ. സുരേന്ദ്രന്‍ കാസര്‍കോട്ടോ മഞ്ചേശ്വര!ത്തോ മല്‍സരിക്കും. അതേസമയം, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചു അന്തിമ ധാരണയുണ്ടാക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 15 അംഗ സമിതിയെ നിയോഗിക്കാനും തീരുമാനമായി.
കേരളത്തില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ ശക്തി പ്രധാനമായും 30 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുകയെന്ന പ്രായോഗിക പദ്ധതിയാണ് അമിത് ഷാ മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സന്ദര്‍ശിച്ച ബിജെപി ജനറല്‍ സെക്രട്ടറി റാം ലാലും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാലും നല്‍കിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണു 30 മണ്ഡലങ്ങളില്‍ ത്രികോണ മല്‍സരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന തന്ത്രമെന്നാണ് റിപ്പോര്‍ട്ട്.
താമരയ്ക്കു വളക്കൂറു കുറവെന്ന് വിലയിരുത്തപ്പെട്ടുവന്ന കേരളത്തിന്റെ മണ്ണില്‍ എന്തുവില കൊടുത്തും താമര വിരിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടി. ആലുവയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍നിര നേതാക്കള്‍ മല്‍സരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു.
140 മണ്ഡലങ്ങളുള്ളതില്‍ പത്തോളം മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക്. മാത്രമല്ല, ഇരുപതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി കരുത്ത് തെളിയിക്കാനാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഇതനുസരിച്ച്, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാകും ബിജെപി ശക്തമായ പ്രചാരണം നടത്തുക. മറ്റു ചില ജില്ലകളില്‍ ബിജെപിക്കു സ്വാധീനമുള്ള ഒറ്റപ്പെട്ട മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മേല്‍പ്പറഞ്ഞ മണ്ഡലങ്ങളില്‍ വിജയസാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ യുഡിഎഫിനും എല്‍ഡിഎഫിനും ബദല്‍ സൃഷ്ടിക്കാനുതകുന്ന മികച്ച സ്ഥാനാര്‍ഥികളുടെ കുറവാണ് പാര്‍ട്ടിയെ അലട്ടുന്ന മുഖ്യപ്രശ്‌നം. അതുകൊണ്ടുതന്നെ, മുന്‍നിര നേതാക്കള്‍ക്കൊപ്പം ചലച്ചിത്രതാരങ്ങളെയും സാംസ്‌കാരികരംഗത്തെ പ്രമുഖരെയും അണിനിരത്തി സ്ഥാനാര്‍ഥി ദൗര്‍ലഭ്യം പരിഹരിക്കാനാണു പദ്ധതി.
ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങള്‍:തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട, നെയ്യാറ്റിന്‍കര, കോവളം, അരുവിക്കര, ആറന്മുള, തിരുവല്ല, ചെങ്ങന്നൂര്‍, കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ, തൃശൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍, നാട്ടിക, മണലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, കോങ്ങാട്, മലമ്പുഴ, പട്ടാമ്പി, ഷൊര്‍ണൂര്‍, കോഴിക്കോട് നോര്‍ത്ത്, കുന്നമംഗലം, ബേപ്പൂര്‍, കാസര്‍കോട്, മഞ്ചേശ്വരം.
തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുമ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസോ മറ്റേതെങ്കിലും കക്ഷികളോ ഈ മണ്ഡലങ്ങളിലേതെങ്കിലും ആവശ്യപ്പെട്ടാല്‍ വിട്ടുനല്‍കാനും ബിജെപി തയാറാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends