Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊള്ളസംഘത്തെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോ?; മാഫിയകളും മന്ത്രിമാരും തമ്മില്‍ വലിയ വ്യത്യാസമില്ല: പിണറായി

06 FEBRUARY 2016 02:27 AM IST
മലയാളി വാര്‍ത്ത.

മാഫിയകളെ വെല്ലുന്ന കൊള്ളസംഘമായ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ചോദിച്ചു. സംസ്ഥാനത്ത് ഒരു ഗവര്‍ണര്‍ക്കും ഇത്രയും ഗതികേട് വന്നിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്റെയും മാഫിയ ഭരണത്തെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കേണ്ടി വന്ന ഗവര്‍ണര്‍ക്ക് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടി വരുമെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. ചില കുട്ടികള്‍ മാര്‍ക്ക്‌ലിസ്റ്റില്‍ സ്വന്തമായി മാര്‍ക്കെഴുതി പ്രോഗ്രസ് കാര്‍ഡ് കാണിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തിയത്. ജനം മാര്‍ക്കിട്ടാല്‍ സര്‍ക്കാരിന് പൂജ്യമായിരിക്കും കിട്ടുകയെന്നും പിണറായി പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്ത മികച്ച ന്യായാധിപനായിരുന്നു ഗവര്‍ണറായ പി സദാശിവം. എന്നാലിപ്പോള്‍ അഴിമതിക്കാരെ പുകഴ്ത്തി സംസാരിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ ഗതികേടില്‍ സഹതാപമുണ്ട്. സ്ത്രീപീഡകര്‍ക്കെതിരെയും ശക്തമായ നടപടികളാണ് ജസ്റ്റീസായിരിക്കുമ്പോള്‍ കൈകൊണ്ടിട്ടുള്ളത് . സ്ത്രീപീഡകരുടെ കൂടാരമായ സര്‍ക്കാര്‍ എഴുതികൊടുത്ത കള്ളത്തരങ്ങള്‍ അദ്ദേഹത്തിന് വായിക്കേണ്ടി വന്നു.
ഇവിടെ മാഫിയകളും മന്ത്രിമാരും തമ്മില്‍ വലിയ വ്യത്യാസമില്ല. എത്രകേസുകളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ളത്. സോളാര്‍,ബാര്‍ കോഴ, പാറ്റൂര്‍, പാമോലിന്‍, ടൈറ്റാനിയം അങ്ങിനെ നിരവധി കേസുകള്‍. അധികാരം ഉപയോഗിച്ച് അതെല്ലാം തേച്ചു മാച്ചു കളയുകയല്ലെ. ഇത്തരക്കാരേ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോ.
അന്വേഷണ ഏജന്‍സികളെയെല്ലാം സര്‍ക്കാര്‍ പാവകളാക്കി മാറ്റി. വിജിലന്‍സിനെയാണ് അത്തരത്തില്‍ ആദ്യം മാറ്റിയത്. ആരോപണ വിധേയരെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. എസ് പി സുകേശനെതിരായ കേസും ഇത്തരത്തില്‍ കണ്ടാല്‍ മതി. കെ എം മാണിക്കെതിരെ ബിജു രമേശ് കൈമാറിയ സിഡിയിലെ തെളിവ് ശക്തമല്ലെന്നും അതിനാല്‍ നിലനില്‍ക്കുന്നതല്ലെന്നും ചുണ്ടിക്കാട്ടി സുകേശനെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ച ആളാണ് ശങ്കര്‍ റെഡ്ഡി. ഇപ്പോള്‍ ആ സിഡിയില്‍ പറയന്ന കാര്യങ്ങള്‍ വെച്ചാണ് സുകേശനെതിരെ കേസെടുപ്പിച്ചിട്ടുള്ളതും. അങ്ങിനെയെങ്കില്‍ തമ്പാന്നൂര്‍ രവിക്കെതിരെയും കേസെടുക്കേണ്ടതല്ലെ. കെ ബാബുവിന് അനുകൂലമായി നിശാന്തിനിയെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിക്കുന്നതും ശങ്കര്‍ റെഡ്ഡിയാണ്. അതിനാണ് മൂന്ന് ഡിജിപിമാരെ തഴഞ്ഞ് എഡിജിപിയായ ശങ്കര്‍ റെഡ്ഡിയെ വിജിലിന്‍സിന്റെ തലപ്പത്ത് കൊണ്ടുവന്നത്.
സോളര്‍ കേസില്‍ ഇന്നലെ സരിത നല്‍കിയ മൊഴിയില്‍ ശങ്കര്‍ റെഡ്ഡിയുടെ പേരുമുണ്ടല്ലോ. സര്‍ക്കാരിന് വേണമെന്നുള്ളവരെ സംരക്ഷിക്കാനും അല്ലാത്തവരെ ശിക്ഷിക്കാനുമാണ് അധികാരം ഉപയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends