തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ ആവശ്യം ഡി.ജി.പി തള്ളി

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആവശ്യം ഡി.ജി.പി തള്ളി. തന്പാനൂര്‍ രവി സരിതയെ ഭീഷണിപ്പെടുത്തിയതിനോ സ്വാധീനിക്കാന്‍ ശ്രമിച്ചതിനോ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് എടുക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ടി.ആസഫിലിയോട് പൊലീസ് നിയമോപദേശം തേടിയിരുന്നു.
തമ്പാനൂര്‍ രവിയുമായി നടത്തിയ സംഭാഷണം സരിത സോളാര്‍ കമ്മിഷന് കൈമാറിയ സി.ഡിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഫോണ്‍ സംഭാഷണം മാദ്ധ്യമങ്ങളിലൂടെ പുറത്താവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.എസ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് പൊതുപ്രവര്‍ത്തകനായ രാജു ഡി.ജി.പിക്ക് നല്‍കിയ പരാതിയും നേരത്തെ തള്ളിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























