Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുകേശനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയത് കെ.എം മാണിയുടെ രാജിക്ക് വേണ്ടിയോ?സുകേശന്‍ ബാര്‍ ഉടമ ബിജു രമേശ് മുഖേന ചോര്‍ത്തിക്കൊടുത്തെന്ന രഹസ്യ റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിലേറെ സര്‍ക്കാര്‍ പൂഴ്ത്തിവച്ചു

06 FEBRUARY 2016 03:20 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസിലെ അന്വേഷണവിവരങ്ങള്‍ എസ്.പി: ആര്‍. സുകേശന്‍ ബാര്‍ ഉടമ ബിജു രമേശ് മുഖേന ചോര്‍ത്തിക്കൊടുത്തെന്ന രഹസ്യ റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിലേറെ സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. മുന്‍മന്ത്രി കെ.എം. മാണികോതിരായ ബാര്‍ക്കോഴ കേസിന്റെ രഹസ്യ മൊഴികളും ഫോണ്‍ സംഭാഷണങ്ങളും പുറത്തായിരുന്നു.
മുന്‍മന്ത്രി കെ.എം. മാണി പ്രതിയായ കേസില്‍ അന്വേഷണവിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് എറണാകുളം ക്രൈംബ്രഞ്ച് എസ്.പിയുടെ രഹസ്യ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിനു ലഭിച്ചത്. എന്നാല്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ മാത്രമാണ് ഇതിന്മേല്‍ സുകേശനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായത്. ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച നിലപാട് ഇരട്ട നീതിയായിരുന്നെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. രാജി വച്ച മന്ത്രി ബാബുവിന്റെ രാജി സ്വീകരിക്കാതെ പീന്നിട് മന്ത്രിപദത്തിലേക്ക് തിരികെ വിളിച്ച ഉമ്മന്‍ ചാണ്ടി ഇതേ സാഹചര്യത്തില്‍ കെ.എം. മാണിയുടെ രാജിക്കായി തിടുക്കം കാട്ടി.
വിജിലന്‍സ് ഡയറക്ടറുടേതു പുതിയ കണ്ടെത്തലാണെന്ന മട്ടിലാണു സുകേശനെതിരേ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, എസ്.പിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പു ലഭിച്ച റിപ്പോര്‍ട്ട് ഇതുവരെ പൂഴ്ത്തിയതു പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്കു വഴിതെളിക്കും.
സുകേശന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ കേരളാ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. ജോസഫ് എം. പുതുശേരി നല്‍കിയ പരാതിയിലാണു ക്രൈംബ്രഞ്ച് രഹസ്യാന്വേഷണം നടത്തിയത്. 2015 ഫെബ്രുവരി ആറിന് എ.ഡി.ജി.പി: എസ്. ആനന്ദകൃഷ്ണന് എറണാകുളം ക്രൈംബ്രഞ്ച് എസ്.പി. റിപ്പോര്‍ട്ട് കൈമാറി. ബിജു രമേശും സുകേശനുമായി വഴിവിട്ടബന്ധമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഇതിന്മേല്‍ നടപടി ശിപാര്‍ശചെയ്ത് എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍ ഫയല്‍ കൈമാറി. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ബിജു രമേശിനു സുകേശന്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുകേശന്‍ അറിയാതെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ക്രൈംബ്രഞ്ച് നിരീക്ഷിച്ചിരുന്നു. ഇരുവരുടെയും ടെലിഫോണ്‍ വിശദാംശങ്ങളും പരിശോധിച്ചു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എ.ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഈ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചംകണ്ടില്ല. ഇപ്പോള്‍ മറ്റു മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരേ ആരോപണങ്ങളുടെ മുന തിരിഞ്ഞതോടെ സുകേശനെതിരേ അന്വേഷണത്തിനു നടപടിയായി. ബാര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചെന്നാണു സുകേശനെതിരായ ആരോപണം. അദ്ദേഹത്തെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നാണു സൂചന. നടപടിക്കു മുന്നോടിയായി വിജിലന്‍സില്‍നിന്നു മാറ്റും.

അതെ സമയം ബാര്‍ കോഴക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ.എം. മാണി പറഞ്ഞു. ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്. സത്യം ഉടന്‍ പുറത്തുവരുമെന്നും മാണി പറഞ്ഞു. ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന എസ്പി ആര്‍.സുകേശനെതിരെ ക്രൈം ബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവച്ചതായി ഇന്നു വെളിപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കെ.എം. മാണിയുടെ മൗനം. കെ.എം.മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ടാണ് പരിഗണിക്കാതിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends