Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മറവന്‍തുരുത്തിൽ യുവാവ് ഭാര്യയേയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി; പുറത്തറിയിച്ചത് സുഹൃത്ത്...

05 NOVEMBER 2024 03:35 PM IST
മലയാളി വാര്‍ത്ത

മറവന്‍തുരുത്തിൽ അമ്മായിഅമ്മയേയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് മറവന്‍ തുരുത്ത് വാളോര്‍മംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദം വീട്ടില്‍ ഗീത (60), ശിവപ്രിയ (35) എന്നിവരെയാണ് മരുമകന്‍ നിധീഷ് (39) അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുറച്ചു നാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു.

ഇവിടെ നിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോയി. കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞില്ല. ചോരയില്‍ കുളിച്ചു നിതീഷ് നടന്നുപോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയാണ് ഇയാളെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ കൊലപാതകക്കഥ പുറത്തുവരുകയും ചെയ്തത്. ഉദയനാപുരത്ത് പപ്പട കടയില്‍ ജോലി നോക്കുകയായിരുന്നു നിധീഷ്.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ ഗീതയുടെ മകന്‍ തുറുവേലിക്കുന്നില്‍ വെച്ച് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. പിന്നീട് ഗീതയ്‌ക്കൊപ്പം ആയിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്. കൈയ്ക്കു ഗുരുതരമായി മുറിവേറ്റ പ്രതിയെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 7.15ന് ആണു സംഭവം. നിധീഷ് ഇരുവരെയും ഈയിടെ വാങ്ങിയ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഇയാൾ ഇയാളുടെ വീട്ടിൽ മകളെ ആക്കിയ ശേഷം സുഹൃത്തിനോടു കൊലപാതക വിവരം പറയുകയായിരുന്നു. സുഹൃത്താണു പൊലീസിൽ വിവരം അറിയിച്ചത്. തലയോലപ്പറമ്പ് എസ്എച്ച്ഒ വിപിൻ ചന്ദ്രൻ എത്തിയാണു നിധീഷിനെ കസ്റ്റഡിയിലെടുത്തത്. നിധീഷ് പപ്പടനിർമാണത്തൊഴിലാളിയാണ്.

 

 

ശിവപ്രിയ വൈക്കത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുമ്പോഴാണു നാട്ടുകാർ സംഭവത്തെക്കുറിച്ച് അറിയുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപാണ് ഇവർ ഇവിടെ സ്ഥലം വാങ്ങി വീടുവച്ച് താമസമാക്കിയത്. പ്രദേശവാസികളുമായി കുടുംബത്തിന് അധികം ബന്ധമില്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (20 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (25 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (36 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (57 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends