ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി ഷിജിത്തിനെ കുത്തിയ കേസ് 28 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 23 കാരി സ്നേഹ അനിലിന് കര്‍ശന ഉപാധികളോടെ ജാമ്യം

ലഹരിക്കേസില്‍ ഒറ്റിയെന്ന വിരോധത്താല്‍ നഗരത്തിലെ മ്യൂസിയം മാനവീയം വീഥിക്കു സമീപം വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) ഭക്ഷണം കഴിക്കാമെന്ന വ്യാജേന പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ 28 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 23 കാരിയായ പെണ്‍സുഹൃത്ത് സ്നേഹ അനിലിന് കര്‍ശന ഉപാധികളോടെ ജാമ്യം.
ഷിജിത്ത് വധശ്രമക്കേസില്‍ അഞ്ചാം പ്രതി പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിന് (ലച്ചു23) ആണ് ജാമ്യം കര്‍ശന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ആജ് സുദര്ശന്റേതാണുത്തരവ്.
ലഹരി കേസുകളില്‍ കേഡി ലിസ്റ്റിലുള്ള ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോള്‍ സുഹൃത്ത് ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തില്‍ , ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വനിതാ സുഹൃത്തിനെ ഉപയോഗിച്ച് ഷിജിത്തിനെ വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. നവംബര്‍ 7 വ്യാഴം രാത്രി 10.30 നാണ് സംഭവം നടന്നത്.
ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അല്‍ അര്‍ഫാജ് എന്നിവരാണ് മറ്റു പ്രതികള്‍. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. നഗരത്തിലെ മാളില്‍ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയില്‍ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്.
പ്രതികളുടെ നിര്‍ദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങള്‍ക്കു മുന്‍പ് തെറ്റിപ്പിരിഞ്ഞു. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിര്‍ബന്ധിച്ച് ആല്ത്തറവെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറില്‍ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗം സ്നേഹ മുങ്ങി. ഹൃദയത്തിലേറ്റ പരുക്കിനെ തുടര്‍ന്നു ഷിജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഏറത്തെ വീട്ടില്‍ നിന്ന് നവംബര്‍ 9 ന് രാവിലെയാണ് അഞ്ചാം പ്രതിയായ സ്നേഹയെ പിടികൂടിയത്. മ്യൂസിയം എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha

























