കോട്ടയത്ത് വെർച്ചൽ അറസ്റ്റ് തട്ടിപ്പ്; ഡോക്ടറിൽ നിന്നും 5 ലക്ഷം തട്ടി

കോട്ടയത്ത് വെർച്ചൽ അറസ്റ്റ് തട്ടിപ്പ്. ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷപെടുത്തി പോലീസ്.
ഡോക്ടറിൽ നിന്നും 5 ലക്ഷം തട്ടി. പൊലീസ് ഇടപെടലിനെ തുടർന്ന് 435000 രൂപ തിരിച്ചു പിടിച്ചു മുംബൈ പൊലീസ് എന്ന പേരിലായിരുന്നു തട്ടിപ്പ് എന്ന് കോട്ടയം എസ്.പി. പറഞ്ഞു
ഡോക്ടറുടെപെരുമാറ്റത്തിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഉത്തരേന്ത്യൻ അക്കൗണ്ടിലേക്ക് പണം അയക്കാനാണ് ഡോക്ടർ ബാങ്കിൽ എത്തിയത്. RBI , സുപ്രീം കോടതി എന്നിവയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തട്ടിപ്പികാർ അയച്ചുനൽകി
പൊലീസിൻ്റെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് വലിയ തുക നഷ്ടമാകുന്നത് ഒഴിവായത്
തട്ടിപ്പിനിരയായ ഡോക്ടർ പൊലീസുമായി സഹകരിച്ചില്ല എന്ന വിമർശനവും ശക്തമായിട്ടുണ്ട്. മുംബൈ പൊലീസ് എന്ന പേരിൽ 5 ലക്ഷം രൂപ തട്ടിയെങ്കിലും 435000 രൂപ പൊലീസ് തിരിച്ചു പിടിച്ചു
https://www.facebook.com/Malayalivartha

























