ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്കാരം ഇന്ന്

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി ... പത്തനംതിട്ട മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ എട്ടുമണി മുതല്‍ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം.
നവദമ്പതിമാരായ നിഖിലും അനുവും, ഇരുവരുടെയും അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയില്‍ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയാണ് ശബരിമല തീര്‍ത്ഥാടകരുടെ ബസ്സില്‍ കാര്‍ ഇടിച്ചുകയറി അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























