Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

നടന്നാല്‍ കേരളത്തിന് കോള്... ബന്ദിപുരിലെ വര്‍ഷങ്ങള്‍ നീണ്ട രാത്രിയാത്രാ വിലക്കിന് ശാശ്വതപരിഹാരം; ബന്ദിപുരില്‍ ആറുവരി തുരങ്കപാത; ഡി.പി.ആറിന് നിര്‍ദേശം

19 DECEMBER 2024 08:24 AM IST
മലയാളി വാര്‍ത്ത

മുത്തങ്ങ-ബന്ദിപൂര്‍ വനപാതയിലൂടെയുള്ള രാത്രി യാത്രാ നിരോധനം നിലവില്‍ വന്നിട്ട് 15 കൊല്ലത്തിലേറെയായി. ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികള്‍ക്ക് സൃഷ്ടിച്ചിട്ടുള്ളത്. കാലം മുന്നോട്ട് നീങ്ങുമ്പോള്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകുമ്പോഴും, ഈ പ്രശ്‌നത്തിന് ഇനിയും പരിഹാരം കാണാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിച്ചിട്ടില്ല. ഇപ്പോള്‍ അനുയോജ്യമായ തീരുമാനം ഉരുത്തിരിഞ്ഞ് വരികയാണ്.

ബന്ദിപുരിലെ വര്‍ഷങ്ങള്‍നീണ്ട രാത്രിയാത്രാവിലക്കിന് ശാശ്വതപരിഹാര നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ബന്ദിപുര്‍ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിര്‍മിക്കാനായി വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം നിര്‍ദേശംനല്‍കി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യമറിയിച്ചത്.

ബന്ദിപുരിലൂടെ മേല്‍പ്പാതയോ ബദല്‍പ്പാതയോ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ടാണ്, വന്യജീവിസഞ്ചാരം തടസ്സപ്പെടുത്താത്ത തുരങ്കപാതാനിര്‍മാണം. തുരങ്കപാത നടപ്പായാല്‍ വയനാടുവഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്ര സുഗമമാകുന്നതിനൊപ്പം പതിറ്റാണ്ടുകളായുള്ള രാത്രിയാത്രാവിലക്കും ഒഴിവാകും.

മേല്‍പ്പാത (എലവേറ്റഡ് പാത) എന്ന കേരളത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രിയും അറിയിച്ചിരുന്നതായി ഗഡ്കരി പറഞ്ഞു. പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വനം, പരിസ്ഥിതി വകുപ്പുകള്‍ ഇത് നിരസിച്ചു. കര്‍ണാടകവും ഇതിനോട് യോജിച്ചില്ല. അതിനാല്‍ പുതിയമാര്‍ഗം തേടുകയാണെന്ന് ഗഡ്കരി പറഞ്ഞു. ദേശീയപാതാ അതോറിറ്റി അംഗം വെങ്കിട്ടരാമനോട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും നിര്‍ദേശിച്ചു. പദ്ധതി രൂപരേഖ കാട്ടി വെങ്കിട്ടരാമന്‍ ഇക്കാര്യം സംഘത്തോട് വിശദീകരിച്ചു.

ദേശീയപാത 766-ലെ ഏറ്റവും വന്യജീവികളുള്ള ബന്ദിപുരിലെ 25 കിലോമീറ്റര്‍ ഭാഗത്താണ് രാത്രി ഒന്‍പതുമുതല്‍ രാവിലെ ആറുവരെ യാത്രാവിലക്കുള്ളത്. ഈ മേഖലയിലാണ് തുരങ്കപാത വരുന്നത്. ബന്ദിപുര്‍ കേസ് ഇനി പരിഗണിക്കുമ്പോള്‍ തുരങ്കപാതാനിര്‍ദേശം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചേക്കും.

തള്ളിയ നിര്‍ദേശങ്ങള്‍ ഇതാണ്

ഹുന്‍സുര്‍-ഗോണിക്കുപ്പ-കുട്ട വഴി മാനന്തവാടിയിലെത്തുന്ന ബദല്‍പ്പാത. കടുവസങ്കേതത്തിലൂടെയുള്ള മേഖലകളില്‍ മേല്‍പ്പാതയും വന്യമൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ അടിപ്പാതയും. നിലവിലുള്ള ദേശീയപാതയില്‍ത്തന്നെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി 24 മണിക്കൂറും ഗതാഗതം സാധ്യമാക്കുകയാണ് അഭികാമ്യമെന്ന് 2018-ല്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി. ദേശീയപാതയില്‍ കര്‍ണാടകഭാഗത്ത് നാലും വയനാട്ടില്‍ ഒന്നുമടക്കം ഒരു കിലോമീറ്റര്‍വീതം ദൈര്‍ഘ്യമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍.

2009 ജൂലൈ 27നാണ് മുത്തങ്ങ- ബന്ദിപൂര്‍ വനപാതയില്‍ രാത്രിയാത്രയ്ക്ക് നിരോധനം നിലവില്‍ വന്നത്. കര്‍ണാടക വനം വകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് മൈസൂരു ജില്ലാ കലക്ടര്‍ രാത്രിയാത്ര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി സഞ്ചാരം വന്യമൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തെ തടസപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്. ഇതിനെതിരെ KSRTC അടക്കം ഹര്‍ജി നല്‍കുകയും ഒരു ഘട്ടത്തില്‍ നിരോധനം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീനിവാസ ബാബു നല്‍കിയ ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതി 2010 മാര്‍ച്ചില്‍ നിരോധനം ശരിവച്ച് ഉത്തരവിട്ടു.

രാത്രിയാത്രാ നിരോധനം പിന്‍വലിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെ ബദല്‍ മാര്‍ഗങ്ങള്‍ പലതും അധികൃതരുടെ പരിഗണനയില്‍ വന്നു. വനത്തിലൂടെ മേല്‍പ്പാതകള്‍ നിര്‍മിക്കുന്നതായിരുന്നു ഇതില്‍ പ്രധാനം. ഇടവിട്ട് അഞ്ച് മേല്‍പ്പാതകള്‍ നിര്‍മിക്കാനുള്ള ഈ ശുപാര്‍ശ കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പായില്ല. സുപ്രീംകോടതി അത്തരം പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.

രാഹുല്‍ ഗാന്ധി എംപി ആയി എത്തിയതും, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും എല്ലാം വേഗത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതും നടന്നില്ല. അതിനാണ് പരിഹാരമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends