Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

അമ്പരപ്പോടെ ലോകം... ക്യാന്‍സറിനുള്ള ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ; ആരോഗ്യ രംഗത്ത് നിര്‍ണായക ഇടപെടല്‍

19 DECEMBER 2024 09:02 AM IST
മലയാളി വാര്‍ത്ത

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ ആ രോഗത്തിന്റെ തീവ്രത എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ക്യാന്‍സറിനുള്ള ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ്. ഇന്നലെ മുതള്‍ ഇതിന്റെ സത്യമറിയാന്‍ പലരും ശ്രമിക്കുകയാണ്.

ക്യാന്‍സറിനുള്ള ഫലപ്രദ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ തന്നെയാണ് അറിയിച്ചിട്ടുള്ളത്. 2025ന്റെ തുടക്കത്തില്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കുമെന്നാണ് പറയുന്നത്. ട്യൂമര്‍ വളര്‍ച്ചെയെയും രോഗവ്യാപനത്തെയും വാക്‌സിന്‍ തടയും. ഓരോ രോഗിക്കും വ്യക്തിഗത ചികിത്സയ്ക്കുള്ള വാക്‌സിനാണിത്. റഷ്യയുടെ അവകാശം ശരിയെങ്കില്‍ ആരോഗ്യ രംഗത്തെ വിപ്ലവകരമായ കണ്ടെത്തലാകും.

വാക്സിന്‍ ട്യൂമര്‍ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും സപ്രസ് ചെയ്യുന്നതായി പ്രീ-ക്ലിനിക്കല്‍ ട്രയലുകളില്‍ തെളിഞ്ഞെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. ക്യാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.

നിരവധി ഗവേഷണ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. റഷ്യയിന്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്സിന്റെ പേര്, ഏത് തരത്തിലുള്ള ക്യാന്‍സറിനെ ചെറുക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ക്യാന്‍സറിനുള്ള എം.ആര്‍.എന്‍.എ വാക്‌സിന്‍ തയ്യാറായ വിവരം റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍ മേധാവി ആന്‍ഡ്രി കാപ്രിനാണ് അറിയിച്ചത്. ക്യാന്‍സര്‍ വാക്‌സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.

വാക്‌സിന്‍ കണ്ടുപിടിക്കാന്‍ വിവിധ രാജ്യങ്ങള്‍ രംഗത്തുണ്ട്. ആഗസ്റ്റില്‍ യു.എസ്, യു.കെ അടക്കം ഏഴ് രാജ്യങ്ങളില്‍ ജര്‍മ്മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കിന്റെ ശ്വാസകോശ ക്യാന്‍സര്‍ വാക്‌സിന്റെ ട്രയല്‍ തുടങ്ങി. മൊഡേണ അടക്കം ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ സ്‌കിന്‍ ക്യാന്‍സര്‍ വാക്‌സിനായുള്ള ഗവേഷണങ്ങളില്‍. സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാന്‍ ആറ് ലൈസന്‍സ്ഡ് വാക്‌സിനുകള്‍ ഉണ്ട്. കരള്‍ ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്‌സിനുകളുമുണ്ട്.

കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടലാണ് കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകള്‍ നടത്തി കാന്‍സറാണോ എന്ന് ഉറപ്പുവരുത്തണം.

ഒരേ കാന്‍സര്‍തന്നെ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഉദാഹരണമായി, ഒന്നാം സ്റ്റേജിലുള്ള സ്തനാര്‍ബുദം 90 ശതമാനത്തിലധികം ചികിത്സിച്ച് ഭേദമാക്കാനാകും. കാന്‍സര്‍ തന്മാത്രാതലത്തില്‍ വ്യത്യസ്തമാണ്. അപ്പോള്‍ കാന്‍സര്‍ ഒന്നാമത്തെ സ്റ്റേജിലാണോ നാലാമത്തെ സ്റ്റേജിലാണോ എന്നതുമാത്രമല്ല കാര്യം. ചിലപ്പോള്‍ ഒന്നാമത്തെ സ്റ്റേജിലുള്ള കാന്‍സറിന് നാലാമത്തെ സ്റ്റേജിലെ കാന്‍സറിനെക്കാള്‍ ശക്തിയുണ്ടാകും. ഇത് ജീന്‍ സ്റ്റഡിയിലൂടെ മനസ്സിലാക്കാനാകും.

രോഗത്തിന്റെ സ്റ്റേജിനുപുറമേ എത് ജീനിലാണ് കുഴപ്പം വന്നിരിക്കുന്നത്, എന്ത് ജനിതകമാറ്റമാണ് വന്നിരിക്കുന്നത്, ആ ജനിതകമാറ്റം എന്തുതരത്തിലുള്ള സ്വഭാവമാണ് കാന്‍സര്‍ കോശങ്ങളില്‍ പ്രകടിപ്പിക്കുക എന്നിവയെല്ലാം വിലയിരുത്തി ഏതുതരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിച്ചാല്‍ ഈ കാന്‍സറിനെ നിയന്ത്രിക്കാന്‍ പറ്റും.

കാന്‍സര്‍ എന്തുകാരണംകൊണ്ടാണ് ഉണ്ടായതെന്നറിഞ്ഞ്, അതിനനുസരിച്ച് ചികിത്സ തീരുമാനിച്ചാല്‍ കാന്‍സറിനെ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends