കണ്ണീരടക്കാനാവാതെ... തൃശൂര്‍ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

കണ്ണീരടക്കാനാവാതെ... തൃശൂര്‍ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനുജയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഇന്ന് ഉച്ചയ്ക്കുശേഷം സംസ്കാരം നടക്കും. അപകടത്തിനുശേഷം കഴിഞ്ഞ ഏഴു മാസമായി അനുജ ചലനമറ്റ് കിടപ്പിലായിരുന്നു.
കഴിഞ്ഞ മെയ് 14നാണ് അപകടം സംഭവിച്ചത്. അനുജയെയും അനുവിനെയും ഇവരുടെ മകനെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ അജ്ഞാത വാഹനം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ കൊടകര പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇടിച്ചവര്‍ ആരാണെന്നോ ഏതു വാഹനമാണെന്നോ പോലും അറിയാനായി നില്‍ക്കാതെ ഏഴു മാസത്തെ ചികിത്സക്കൊടുവിലാണ് അനുജ ഇന്നലെ വിടവാങ്ങിയത്.
ഭാര്യയുടെ സുഹൃത്തിന്റെ അനുജന്റെ കല്യാണത്തിന്റെ റിസപ്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തൃശൂരില്‍ എത്തിയത്. ഇതിനിടെ, കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി രാത്രി എട്ടോടെയാണ് അപകടം സംഭവിച്ചത്. മഴ പെയ്ത് തോര്‍ന്ന സമയമായിരുന്നു. അനുവും ഭാര്യ അനൂജയും മകന് അര്‍ജുനും കൊടകര കുഴിക്കാണി ഭാഗത്ത് വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്നു.സമീപത്ത് വഴി വിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു വാഹനം മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചശേഷം കടന്നുപോയത്. ഇടിയുടെ ആഘാതത്തില്‍ മൂവരും പലയിടത്തായി തെറിച്ച് വീണു. മകന് ചെളിക്കുഴിയിലേക്ക് വീണതിനാല്‍ പരിക്ക് ഗുരുതരമായില്ല. ചോരവാര്‍ന്നു കിടക്കുന്ന അമ്മയുടേയും അച്ഛന്റെയും കാഴ്ച അവന് ഇന്നും മറക്കാനാവുന്നില്ല
https://www.facebook.com/Malayalivartha

























