Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

എ ഡി. ജി. പി. എം ആർ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കും....മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും... മൂന്ന് കേസുകളിലും തെളിവില്ല...

19 DECEMBER 2024 11:44 AM IST
മലയാളി വാര്‍ത്ത

എ ഡി. ജി. പി. എം ആർ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കും . ഇതിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, തൃശൂർ പൂരം കലക്കൽ , ആർ എസ് എസ് മേധാവിയെ കാണൽ എന്നീ   മൂന്ന് കേസുകളിലും  തെളിവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്’.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ആർ എസ് എസ് മേധാവിയെ കണ്ടത് ശരിയാണെങ്കിലും കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് കണ്ടിരിക്കുന്നത്. ആർ എസ് എസ് മേധാവി തീവ്രവാദിയൊന്നുമല്ലാത്തതിനാൽ ഇക്കാര്യത്തിൽ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ല.  ഇന്നലെത്തെ മന്ത്രിസഭാ യോഗത്തിൽ അജിത്തിനെതിരെ നടപടിയെടുക്കത്തക്ക വിധത്തിലുള്ള കുറ്റകൃത്യങ്ങളൊന്നും  നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

ഇതു കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായത്.എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് അപ്രതീക്ഷിതമായാണ് . ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. 

 

ഇതിൽ അജിത് കുമാറിനോട്  ഒരു പ്രത്യേക താൽപര്യം സർക്കാരിനുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് അടുത്തുതന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. എന്നാല്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സര്‍വീസ് ചട്ടലംഘനമെന്ന സൂചന നല്‍കിയും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു. എന്നാൽ ഒരു നേതാവിനെ കണ്ടതു കൊണ്ടു മാത്രം ഒരാൾക്ക് അർഹതപ്പെട്ട ആനുകൂല്യം തടയാനാവില്ലെന്ന് മുഖ്യമന്ത്രി  മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായാണ് വിവരം. ഫലത്തിൽ ഡി ജി പിയുടെ  നിലപാട് മുഖ്യമന്ത്രി തള്ളുകയാണ് ചെയ്തത്. 

അജിത് കുമാറിനെതിരായ വിജിലൻസ് കേസ് ഉണ്ടായപ്പോൾ തന്നെ അത് നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തത് കാലം വിവാദം തണുപ്പിക്കാനും സി പി ഐ യെ വറുതിയിലാക്കാനുമാണ് അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചതും ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റിയതും. അതായത് അജിത്തിന്റെ ഭാവി എന്താണെന്ന് മുഖ്യമന്ത്രി അന്നു തന്നെ തീരുമാനം എടുത്തിരുന്നു എന്ന് ചുരുക്കം. അജിത്തിനെ ഒരു തരത്തിലും ഉപദ്രവിക്കാൻ മുഖ്യമന്ത്രി ആലോചിച്ചിരുന്നില്ല. അജിത്തും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം  അറിയുന്ന മലയാളികൾക്ക് ഇക്കാര്യം അറിയാമായിരുന്നു. കാരണം പി. ശശിയുടെ വിശ്വസ്തനാണ് അജിത് കുമാർ. പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിച്ചിരുന്നത്. .പഴയ പോലീസ്  സിംഹങ്ങൾക്ക് വേണ്ടത്ര  റോൾ ലഭിക്കാതായി.

 

. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലായിരുന്നു   ക്രമ സമാധാനത്തിന്റെ ചുക്കാൻ. ശശി  ഇന്ന് പാർട്ടിക്ക് വിശ്വസ്തനാണ്. പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല.  വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ്  പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല.

 

ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്. ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി.

 

അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരിക്കൽ വിലയിരുത്തിയിരുന്നു. ഇത് തന്നെയാണ് പിണറായിക്ക് ശശിയോടുള്ള വിശ്വാസം. ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക്  അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല.

 

പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം.  പോലീസെന്നല്ല ആർക്കുവേദനയുണ്ടായാലും മുഖ്യമന്ത്രിയുടെ  ഓഫീസ് പ്രവർത്തനം ഇത്തരത്തിൽ തന്നെ മുന്നോട്ടു പോകുമെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്. കാരണം മാധ്യമങ്ങൾക്കും മറ്റും എതിരെയുള്ള നീക്കങ്ങൾ സി പി എം അണികളെ ഉത്തേജിപ്പിക്കുന്നുണ്ട്. അവർ പ്രസ്തുത നീക്കങ്ങളെ കൈയടികളോടെയാണ് സ്വീകരിക്കുന്നത് .മാധ്യമങ്ങൾ സി പി എമ്മിനോട് കാണിക്കുന്ന  നിഷേധാത്മക സമീപനങ്ങളിൽ ക്രുദ്ധരാണ് പ്രവർത്തകർ. പാർട്ടിക്ക് അപ്പുറമുള്ള മറ്റൊരു സത്യത്തിലും വിശ്വസിക്കാത്ത ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനോ അവർ നടത്തുന്ന പ്രവർത്തനങ്ങളോടോ ഒരു വിയോജിപ്പുമില്ല. അജിത് കുമാറിന്റെ അഭാവം പി.ശശിയെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. അജിത് കുമാർ പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങളാണ് നടപ്പാക്കിയിരുന്നത്.

 

സംസ്ഥാന പോലീസ് മേധാവി ഒരു ആഭരണ സ്ഥാനം മാത്രമായിരുന്നു. അജിത് കുമാറിനായിരുന്നു  ക്രമ സമാധാനത്തിന്റെ ചുമതല. വരാൻ പോകുന്നത് ഇലക്ഷൻ കാലമാണ്. അജിത് കുമാറിനെ താക്കോൽ സ്ഥാനത്ത് കൊണ്ടു വന്നില്ലെങ്കിൽ മുഖ്യമന്ത്രിക്കാണ് ബുദ്ധിമുട്ട്. അതിനാണ് അജിത്തിനെതിരായ കേസുകൾ എഴുതി തള്ളുന്നത്. സംസ്ഥാന പോലീസ് മേധാവി അജിത് കുമാറിനെതിരായി നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. അജിത്തിനെതിരെ വിജിലൻസ് അന്വേഷണം ബലപ്പെടുത്താൻ ദർവേഷ് സാഹിബ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അതിൽ മാറ്റം വരുത്തി. ഷേക് ദർവേഷ് സാഹിബ് അജിത്തിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്  മുഖ്യമന്ത്രി നൽകിയ സ്ഥാനം ചവറ്റുകൊട്ടയായിരുന്നു. ഷേക് ദർവേഷ് സാഹിബിന് ഒരു വർഷം സർവീസ് കാലാവധി നീട്ടി നൽകിയത് അജിത് കുമാർ കൂടി ഇടപെട്ടതോടെയാണ്. 

 

എന്നാൽ അജിത്തിന് കഷ്ടകാലം വന്നപ്പോൾ  ദർവേഷ് സാഹിബ് കൂടെ നിന്നില്ല. ത്യശൂർ പൂരം കലക്കലിലും മറ്റും അജിത് കുമാർ ആരോപണ വിധേയനായെങ്കിലും അതിനെല്ലാം കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ വിജയം ബി.ജെ പിയുടെ മാത്രം ആവശ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇഷ്ടജനപ്രിയനായ മുഖ്യമന്ത്രി അജിത് കുമാറിനെ ഉപേക്ഷിച്ചതേയില്ല.ക്രമസമാധാന ചുമതലയുണ്ടായിരുന്ന  അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ കരുക്കൾ നീക്കിയതായി മുഖ്യമന്ത്രി കരുതുന്നു.  ആഭ്യന്തരവകുപ്പിൽ കാരിരുമ്പിന്റെ ശക്തിയോടെ ഇത്രയും നാൾ ഭരണം  നടത്തിയിരുന്ന പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടത് അജിത് കുമാറിന് സ്ഥാന ചലനം സംഭവിച്ചതോടെയാണ്. . 

ആഭ്യന്തര വകുപ്പിൽ  പിടിവിട്ട മുഖ്യമന്ത്രി ഒടുവിൽ ആഭ്യന്തരവകുപ്പിനെതിരെ പരസ്യ പ്രസ്താവനയും ഇറക്കി.തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആവർത്തിച്ചത് ഫലത്തിൽ തന്റെ വകുപ്പിനെതിരെയാണ്. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. . വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത്രയും പറയാൻ മുഖ്യമന്ത്രി നിർബന്ധിത നായത് പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ പോലീസ് എഫ്. ഐ. ആർ. ഇട്ട ശേഷമാണ്. ഗൂഢാലോചനയുണ്ടെന്ന് ആഭ്യന്തര വകുപ്പും ഇല്ലെന്ന് മുഖ്യമന്ത്രിയും  പറഞ്ഞത് ആദ്യ സംഭവമാണ്. ഗൂഢാലോചന ലക്ഷ്യമിടുന്നത് അഡീഷണൽ ഡി ജി പി അജിത് കുമാറിനെയാണ്.

 

ഇതിൽ നിന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലങ്ങിയതെന്ന് വ്യക്തമാണ്. പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്‍റെ ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നു.. പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം എത്തിയത്. പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് വാർത്തക്കുറിപ്പില്‍ വ്യക്തമാക്കി.

 

എന്നാൽ കണ്ണടച്ച്  തുറക്കുന്ന വേഗത്തിൽ  അതെല്ലാം ആവിയായി.അജിത് കുമാറിന് ഇനി നൽകാനുള്ളത് ക്രമസമാധാന ചുമതലയുള്ള ഡി . ജി പി പട്ടമാണ്.ഒരു ആരോപണവും തെളിയിക്കപ്പെട്ടില്ലെങ്കിൽ അദ്ദേഹത്തിന് അത് നൽകേണ്ടി വരും. അങ്ങനെ നൽകിയാൽ അദ്ദേഹം തീർച്ചയായും പകരം വീട്ടും; തന്നെ ചതിച്ചവരോടെല്ലാം. വിവാദങ്ങൾ  അടങ്ങാനായി കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. അവ ഒന്നടങ്ങിയപ്പോഴാണ് അജിത് കുമാറിന് ഉന്നത പട്ടം ചാർത്തി നൽകിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends