സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേയ്ക്ക്; അവസാനമായി കാണാൻ ഒഴുകിയെത്തി ജനം...

ഒന്നിച്ച് കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേക്കു ഒന്നിച്ചു തന്നെ യാത്രയാകുന്നു, ഒപ്പം ഇരുവരുടെയും പിതാക്കന്മാരും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ (65), മകൻ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവർ മരിച്ചത്.
മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ ആണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമാണ് സംസ്‌കരിക്കുക. ഇടത്തിട്ടയിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ രണ്ട് വീടുകളിലുമെത്തിച്ച് പ്രാർത്ഥന നടത്തിയ ശേഷം എട്ടു മണിയോടെ പൂങ്കാവ് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ എട്ടോടെ പള്ളിയിൽ എത്തിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12 വരെ പൊതുദർശനത്തിന് വയ്ക്കും. നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. നിഖിൽ ഈപ്പൻ മത്തായി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങളോളം നീണ്ട പ്രണയത്തിനു ഒടുവിലായിരുന്നു അനു നിഖിൽ വിവാഹം. എട്ടുവർഷം മുൻപ് നാട്ടുകാരിയും ഒരേ ഇടവക്കാരിയുമായ അനുവിനോട് നിഖിൽ മത്തായിക്ക് തോന്നിയ ഇഷ്ടമാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തിയത്. എന്നാൽ ആശിച്ചു മോഹിച്ചു കിട്ടിയ , ജീവിതം തുടങ്ങും മുൻപേ ഇരുവരും മരണത്തിനും കീഴടങ്ങി.
12 വരെയുള്ള പൊതുദർശനത്തിനുശേഷം സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും. മധുവിധു ആഘോഷിച്ച് മലേഷ്യയിൽ നിന്ന് തിരികെയെത്തുന്ന നിഖിലിനെയും അനുവിനെയും വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴി മുറിഞ്ഞകല്ലിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ഇടിച്ച് അപകടമുണ്ടായത്. 8 വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനു. വിവാഹത്തിന്റെയും ഇടവക പെരുന്നാളിന്റെയും സന്തോഷം മാറും മുൻപാണ് കുടുംബത്തിലെ 4 മരണങ്ങളുടെ ദുഃഖ വാർത്തയെത്തിയത്.
കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. അനുവിന്‍റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്. പ്രത്യാശയുടെ ഈ ക്രിസ്മസ് കാലത്ത് രണ്ട് വീടുകൾക്ക് മുന്നിലും ക്രിസ്മസ് ട്രീകൾ ഉണ്ട്. പക്ഷേ അത് അലങ്കരിച്ചവരുടെ മുഖങ്ങളിൽ ഇന്ന് ആ പ്രത്യാശയില്ല. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.
അരുമ മക്കളുടെയും, പാതി ജീവനും വിടപറഞ്ഞതിന്റെ നൊമ്പരത്തിൽ ആണ് സാലിയും നിഷയും. കാനഡയിൽ ക്വാളിറ്റി ടെക്നീഷനായിരുന്ന നിഖിൽ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്. ജനുവരി 18ന് അനുവിനോടൊപ്പം തിരിച്ചു പോകാനിരിക്കുമ്പോഴാണു ദുരന്തം. നിഖിൽ മുസല്യാർ എൻജിനീയറിങ് കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പള്ളിയിലെ പരിപാടികളിലും സജീവമായിരുന്നു. നിഖിലിന്റെ സഹോദരി നിത വിദേശത്ത് നിന്ന് സംസ്ക്കാര ചടങ്ങുകൾക്കായി തിരിച്ചെത്തിയിരുന്നു. അപ്രതീക്ഷിത വേർപാടിൽ തളർന്നിരിക്കുകയാണ് അനുവിന്റെ സഹോദരൻ ആരോണും.
https://www.facebook.com/Malayalivartha

























