കണ്ണീര്‍ക്കയത്തിലായി നാട്... കോന്നി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് വിട ചൊല്ലി നാട്...

കണ്ണീര്‍ക്കയത്തിലായി നാട്... കോന്നി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് വിട ചൊല്ലി നാട്... മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖില്‍, അനു, ഈപ്പന്‍ മത്തായി, ബിജു പി ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച നാല് പേരുടേയും സംസ്‌കാര ചടങ്ങുകള്‍ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടന്നു. നിഖില്‍, അനു, ഈപ്പന്‍ മത്തായി എന്നിവരുടെ മൃതദേഹം ഒരു കല്ലറയിലും ബിജു പി ജോര്‍ജ്ജിന്റെ മൃതദേഹം കുടുംബ കല്ലറയിലും അടക്കം ചെയ്തു.
രാവിലെ എട്ട് മണി മുതല്‍ മൃതദേഹങ്ങള്‍ പള്ളിയില്‍ പൊതുദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ഞായര്‍ പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കുടുംബം മടങ്ങി വരവെ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.
നവദമ്പതികളായ അനുവും നിഖിലും മലേഷ്യയില്‍ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അനുവിന്റെ അച്ഛനായ ബിജുവും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും ഇവരെ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി പോയതായിരുന്നു. വീടെത്താന്‍ ഏഴ് കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് അപകടം സംഭവിച്ചത്. നവംബര്‍ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.
"
https://www.facebook.com/Malayalivartha

























