2026 ൽ നിയമസഭാ തിരഞ്ഞടുപ്പ്... കെ.സി. വേണു ഗോപാലിന്റെ മധ്യസ്ഥതതയിൽ രമേശ് ചെന്നിത്തലയും, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കം പറഞ്ഞു തീർത്തു... പ്രധാന തടസമാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്...

പ്രതിപക്ഷ നേതാവ് സ്ഥാനം ഉറപ്പായതിന് ശേഷമാണ് സതീശൻ മത-സാമുദായിക സംഘടനകളെ വിമർശിക്കാൻ തുടങ്ങിയതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സതീശൻ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച് സംഘടനയുടെ പിന്തുണ തേടിയിരുന്നു. അദ്ദേഹം ഒരു മണിക്കൂർ എൻഎസ്എസ് ആസ്ഥാനത്ത് ചെലവഴിച്ചു. പിന്നീട് താലൂക്ക്, യൂണിറ്റ് കമ്മിറ്റികളിൽ നിന്ന് പിന്തുണ തേടി. ഇപ്പോൾ അതേ സംഘടനയ്‌ക്കെതിരെ മോശം ആരോപണങ്ങളാണ് ഉന്നയിച്ചത് . ഇത് ന്യായീകരിക്കാനാവില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു."എല്ലാ മത-സാമുദായിക സംഘടനകളോടും കോൺഗ്രസ് സഹിഷ്ണുത കാണിക്കുന്നു. പാർട്ടി നേതൃത്വം സതീശൻ്റെ പരാമർശങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്യണം," അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ തീരുമാനത്തിൽ ഇടപെടാൻ മത-സാമുദായിക സംഘടനകൾക്ക് അവകാശമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്യാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന് തിരിച്ചറിയണം," അദ്ദേഹം പറഞ്ഞു.സതീശൻ്റെ പരാമർശങ്ങളിലും ശബരിമല വിഷയത്തിലും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട് അറിയാൻ എൻഎസ്എസിന് ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കെതിരെ എൻഎസ്എസ് നിലപാട് എടുത്തിട്ടില്ലെന്നും എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു.ചെന്നിത്തലയെ എൻ എസ് എസ് മന്നം ജയന്തിക്ക് വിളിച്ചതിന്റെ അപകടം വി.ഡി. സതീശൻ തിരിച്ചറിഞ്ഞതോടെ തന്നെ മാരാമൺ കൺവെൻഷന് പ്രസംഗിക്കാൻ ക്ഷണിച്ച വിവരം സതീശൻ പുറത്തുവിട്ടു.
ഇതിൽ നിന്നും ഇരു നേതാക്കളും തമ്മിലുള്ള അകൽച്ച കൂടുതൽ വ്യക്തമായി. പക്ഷേ മാരാമൺ കൺവെൻഷന്റെ വാർത്ത മാത്യഭൂമി പ്രസിദ്ധീകരിച്ച ശേഷമാണ് ചെന്നിത്തലയുടെ വാർത്ത പുറത്തുവന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം ലഭിച്ചെനായിരുന്നു വാർത്ത. കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15-ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിലാണ് പ്രസംഗം. മാരാമൺ കൺവെൻഷന്റെ 130 വർഷത്തെ ചരിത്രത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കന്മാരും ജനപ്രതിനിധികളും സംബന്ധിക്കാറുണ്ടെങ്കിലും പ്രസംഗിക്കാൻ അവസരം ലഭിക്കാറില്ല. അപൂർവമായിമാത്രമേ രാഷ്ട്രീയരംഗത്തുനിന്നുള്ളവർ പ്രസംഗിച്ചിട്ടുള്ളൂ. സുവിശേഷ യോഗങ്ങളായതിനാൽ അക്രൈസ്തവർ പ്രസംഗിച്ചിട്ടുള്ളതും അപൂർവംതന്നെ.1935-ൽ എബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം സി.വി. കുഞ്ഞിരാമൻ പ്രസംഗിച്ചിരുന്നു. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ജാതിസമ്പ്രദായത്തിൽ മനംനൊന്ത സി.വി. ഈഴവരുടെ കൂട്ടായ മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കൺവെൻഷനിൽ പങ്കിട്ടത് വലിയ ചലനം സൃഷ്ടിച്ചു. ഇത്തരം സാമൂഹികസമ്മർദങ്ങളുടെകൂടി വെളിച്ചത്തിലായിരുന്നു പിറ്റേവർഷത്തെ ക്ഷേത്രപ്രവേശന വിളംബരം.1974-ൽ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും പ്രസംഗിച്ചു. സഭകൾ കമ്യൂണിസവുമായി ഏറെ അകന്നുനിന്നിരുന്ന കാലമായിരുന്നു അത്. ക്രൈസ്തവദർശനത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ എങ്ങനെ കാണുന്നെന്ന് വിശദീകരിക്കുന്നതായിരുന്നു പ്രസംഗം.മുൻവർഷം ശശി തരൂർ കൺവെൻഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തിൽ പ്രസംഗിച്ചു. യുവജനങ്ങളുടെ കുടിയേറ്റമായിരുന്നു വിഷയം.പ്രതിപക്ഷനേതാവായശേഷം വിവിധ ക്രൈസ്തവസഭാ കൺവെൻഷനുകളിൽ സതീശൻ പങ്കെടുത്തിട്ടുണ്ട്. ബൈബിൾ ധാരാളമായി ഉദ്ധരിച്ചും ക്രൈസ്തവവീക്ഷണത്തെ സാമൂഹികപ്രവർത്തനവുമായി ബന്ധിപ്പിച്ചുമുള്ള പ്രസംഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞദിവസം യു.ഡി.എഫ്. നേതൃയോഗത്തിൽ അനൗപചാരികമായി ഇക്കാര്യം സംബന്ധിച്ച് പരാമർശവും വന്നു. കൺവെൻഷനുകളിൽ സതീശന്റെ സാന്നിധ്യത്തെ മോൻസ് ജോസഫും അനൂപ് ജേക്കബും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ചെറുപ്പംമുതൽതന്നെ മാരാമൺ മണൽപ്പുറത്ത് നടക്കുന്ന ആധ്യാത്മിക കൺവെൻഷനിലെ പ്രസംഗങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നും ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും സതീശൻ ‘ പറഞ്ഞു.പ്രതിപക്ഷനേതാവായിരിക്കെ കോൺഗ്രസുകാരായ എൻ എസ് എസ് പ്രവർത്തകർ അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ ജി. സുകുമാരൻ നായർ പുച്ഛിച്ച് തള്ളിയിരുന്നു താൻ തന്നെ താക്കോൽ സ്ഥാനം വാങ്ങി നൽകിയ ചെന്നിത്തല എൻ എസ് എസിനെതിരെ പരസ്യമായി രംഗത്തെത്തിയത് ജി സുകുമാരൻ നായരെയും എൻ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു . എൻ എസ് എസ് ബിജെപിയുമായി അടുക്കാൻ നിൽക്കുന്ന വേളയിൽ തന്നെ ഇത്തരം പ്രസ്താവനകൾ ഇറക്കി സുകുമാരൻ നായരെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ അന്ന് പറഞ്ഞിരുന്നു..ചെന്നിത്തലയുടെ പ്രസ്താവന കോൺഗ്രസ് കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തു. . ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന്റെ ശക്തി ദുർബലമാക്കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം തന്റെ ചുമലിൽ ഇത്രയും കാലമുണ്ടായിരുന്ന നായർ കറ നീക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറഞ്ഞു.. അയ്യപ്പജ്യോതിക്ക് പിന്നിൽ ആർ എസ് എസാണെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളെ വിശ്വസിപ്പിച്ച് കൂടെ നിർത്താനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആവർത്തിച്ചു. അയ്യപ്പ ജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താൻ നായരാണെന്നും എൻ എസ് എസുമായി അടുപ്പം പുലർത്തുന്നയാളുമാണെന്ന ചിന്ത ചെന്നിത്തലയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ആഭ്യന്തര മന്ത്രിയായി കഴിഞ്ഞപ്പോൾ തന്നെ ഇത്തരമൊരു പ്രതിച്ഛായയിൽ നിന്നും കര കയറാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാൽ ജി. സുകുമാരൻ നായരുമായുള്ള കടപ്പാടിൽ നിന്നും മുക്തനാകാൻ ചെന്നിത്തലക്ക് കഴിഞ്ഞിരുന്നില്ല. തിരുവഞ്ചൂരിൽ നിന്നും തട്ടി പറിച്ച് ചെന്നിത്തലക്ക് സുകുമാരൻ നായർ നൽകിയതാണ് ആഭ്യന്തര മന്ത്രിസ്ഥാനം. എന്നാൽ സ്ഥാനം കിട്ടിയതോടെ ചെന്നിത്തല അതെല്ലാം മറന്നു. തിരുവഞ്ചൂരും സുകുമാരൻ നായരും അത്ര നല്ല ബന്ധത്തിലല്ല. ആഭ്യന്തര മന്ത്രിയായ കാര്യം തിരുവഞ്ചൂർ സുകുമാരൻ നായരിൽ നിന്നും മറച്ചുവച്ചതാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. സുകുമാരൻ നായർ മുൻശുണ്ഠികാരനാണ്. ചെറിയ പിഴവുകൾ പോലും അദ്ദേഹം സഹിക്കില്ല. അതാണ് തിരുവഞ്ചുരിനു വിനയായത്. ചെന്നിത്തലയെ സംബന്ധിച്ചടത്തോളം സുകുമാരൻ നായരുമായുള്ള ബന്ധത്തിലുള്ള ചെറിയ അകലം പോലും ഹരിപ്പാട് മണ്ഡലത്തിൽ ദേഷമായി മാറും. അതേസമയം എൻ എസ് എസ് പ്രതിച്ഛായ ഇല്ലാതാകുന്നത് ചെന്നിത്തലയുടെ ഇമേജ് വർധിപ്പിക്കും. നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമ്പോൾ അത് ഗുണകരമായി ഭവിക്കു മെന്നാണ് ചെന്നിത്തല കരുതുന്നത്. തനിക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ എൻ എസ് എസ് സഹായിക്കണമെന്ന് ചെന്നിത്തലക്കറിയാം. അതിന് വേണ്ടി അദ്ദേഹം കരുക്കൾ നീക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വെട്ടണമെന്നതാണ് പ്രധാന കാരണം.തന്നോളം സീനിയറായ ഒരാളെ ഇനിയും മുഖ്യമന്ത്രിയാക്കാതിരിക്കുന്നത് ശരിയല്ലെന്ന ചെന്നിത്തലയുടെ ആഗ്രഹത്തോട് നമുക്ക് മുഖം തിരിക്കാനാവില്ല. കാരണം അദ്ദേഹത്തിന് അർഹതപ്പെട്ടത് തന്നെയാണ് താക്കോൽ സ്ഥാനം. ഭരണം കിട്ടിയിട്ട് 10 കൊല്ലമായ സാഹചര്യത്തിൽ തന്റെ സ്ഥാനത്തിന് ആരും എതിർപ്പ് പ്രകടിപ്പിക്കില്ലെന്ന് ചെന്നിത്തല കരുതുന്നു. ഇനിയും കോൺഗ്രസിന് ഭരണം കിട്ടാതിരുന്നാൽ കാര്യങ്ങൾ അവതാളത്തിലാകും.ഇനി ചെന്നിത്തലക്ക് പേടിയുള്ളത് കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കളെ മാത്രമാണ്.
https://www.facebook.com/Malayalivartha

























