ദി ഫോർത്തിലെ ജീവനക്കാർ പട്ടിണി സമരത്തിലേക്ക്...

സാറ്റലൈറ്റ് ചാനലാകാന്‍ രംഗത്തെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടലിന് ഒരുങ്ങുന്ന ദി ഫോര്‍ത്തിലെ ജീവനക്കാര്‍ പട്ടിണി സമരത്തിലേക്ക്. പിരിഞ്ഞുപോകാന്‍ സമ്മതം അറിയിച്ചവര്‍ക്കും നിലനില്‍ക്കുന്ന ജീവനക്കാര്‍ക്കും വാക്കുനല്‍കിയ ആനുകൂല്യം നല്കാന് മാനേജ്മെന്‍്റ് തയ്യാറായില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. സതേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും സഹസ്ഥാപനമായ ഫാം ഫെഡും ചേര്‍ന്ന് രൂപീകരിച്ച ടൈം സ്ക്വയര്‍ കമ്മ്യൂണിക്കേഷനാണ് ദി ഫോര്‍ത്ത് നയിച്ചിരുന്നത്. ഡിജിറ്റല്‍ തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സാറ്റലൈറ്റ് ചാനലാകാനുള്ള രീതിയില്‍ എത്തിച്ചേരാന്‍ സ്ഥാപനത്തിനായില്ല.
പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ് മറ്റു ചാനലുകളില്‍ നിന്നും വന്‍ശമ്പളത്തില്‍ ജേര്ണലിസറ്റുകളെ എടുത്തതും കണക്കില്ലാതെ പണം ചെലവഴിച്ചതുമാണ് തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടുള്ള സഹകരണ മേഖലയിലുള്ള മാതൃസ്ഥാപനങ്ങള്‍ ഫോര്‍ത്തില്‍ പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നതും രംഗം വഷളാക്കി. സഹകരണ മേഖലയിലെ മാതൃസ്ഥാപനങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലാണെന്ന ആരോപണവും ശക്തമാണ്.
പിരിഞ്ഞുപോകാന്‍ സമ്മതം അറിയിച്ച ജേര്‍ണലിസ്റ്റുകള്‍ക്ക് ആനുകൂല്യം പകുതി മാത്രമാണ് ലഭിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന് ഇടപെട്ടതിനെത്തുടര്‍ന്ന് ബാക്കികൂടി നല്‍കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. അതു ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനാണ് പത്രപ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. പിരിഞ്ഞു പോകുന്ന രണ്ടാം ബാച്ച് ജീവനക്കാര്‍ക്ക് അടുത്തമാസമാണ് ആനുകൂല്യം നല്‍കാമെന്ന് അറിയിച്ചിട്ടുള്ളത്. പി.എഫ് കുടിശികയുണ്ടെന്നും ആരോപണമുണ്ട്.
മറ്റ് വാര്‍ത്താ ചാനലുകളില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് ദി ഫോര്‍ത്ത് അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഒരുവര്‍ഷത്തിനകം സാറ്റലൈറ്റ് വാര്‍ത്ത ചാനലായി മാറുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍, ട്വന്റി ഫോര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നെല്ലാം ജീവനക്കാര്‍ മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് ദി ഫോര്‍ത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് വരുമാനവും നിലച്ച നിലയിലാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ചാനല്‍ ലൈസന്‍സ് ലഭിക്കാത്തതും ് ഫോര്‍ത്തിന് വലിയ തിരിച്ചടിയായി.
https://www.facebook.com/Malayalivartha

























