കൊടുമണ്ണില്‍ പൊലീസിന്റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു...

കൊടുമണ്ണില്‍ പൊലീസിന്റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുല്‍ പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്. സംസ്കാരത്തിന് ശേഷം അതുലിന്റെ സുഹൃത്തുക്കള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അതുല്‍ പ്രകാശ് തൂങ്ങി മരിച്ചത്.
തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം അതുലിന്റെ ചില സുഹൃത്തുക്കള്‍ പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് ്. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് കണ്ടെത്തി. പൊലീസിന് നേരെ കല്ലെറിഞ്ഞതിന് പുറമെ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അതിന് കേടുപാടുകള്‍ വരുത്തിയതായും ആരാപണമുണ്ട്.
തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാനായി ശ്രമിച്ചതോടെ പലരും ഓടിപ്പോയി. ഏഴ് പേര് നിലവില്‍ പൊലീസ് കസ്റ്റഡിയിലായി.
"
https://www.facebook.com/Malayalivartha

























