Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

യുക്രെയ്ന്‍ സമാധാനത്തിലേക്ക്... അധികാരത്തില്‍ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുക്രെയ്ന്‍ പ്രശ്‌നം തീര്‍ക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ പുട്ടിന്‍; പ്രശ്‌നപരിഹാരം തേടി ട്രംപുമായി ചര്‍ച്ച

21 DECEMBER 2024 08:56 AM IST
മലയാളി വാര്‍ത്ത

യുഎസ് പ്രസിഡന്റായി അധികാരത്തില്‍ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുക്രെയ്ന്‍ പ്രശ്‌നം തീര്‍ക്കുമെന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകും. യുഎസ് പ്രസിഡന്റായി ജനുവരി 20ന് അധികാരമേല്‍ക്കുന്ന ഡൊണള്‍ഡ് ട്രംപുമായി യുക്രെയ്ന്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ പ്രസ്താവന പ്രശ്‌നപരിഹാരത്തിനു ചെറിയൊരു വഴി തുറന്നു.

പുട്ടിനും ട്രംപും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ടെന്നതും അതുപയോഗിച്ച് യുക്രെയ്ന്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഇരുവരും ശ്രമിച്ചേക്കുമെന്നതും പരസ്യമായ രഹസ്യമാണ്. എന്നാല്‍, ട്രംപ് അധികാരമേല്‍ക്കാന്‍ ഒരു മാസം കൂടിയുള്ളപ്പോള്‍ പുട്ടിന്‍ ഇങ്ങനെയൊരു പരസ്യപ്രസ്താവന നടത്തിയതെന്തിനെന്നാണ് നിരീക്ഷകര്‍ക്കു വ്യക്തമാകാത്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുദ്ധരംഗത്തു റഷ്യന്‍ സൈന്യം നേട്ടമുണ്ടാക്കുന്നു.

റഷ്യന്‍ സൈന്യത്തിന്റെ പീരങ്കിപ്പോരാട്ടം യുക്രെയ്ന്‍ നിരകളില്‍ കനത്ത നാശമുണ്ടാക്കുന്നു. കുര്‍സ്‌ക് പ്രദേശത്ത് പിടിച്ചെടുത്ത സ്ഥലങ്ങളില്‍ റഷ്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ചിരിക്കയാണ്. ഏതാനും മാസം മുന്‍പുവരെ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കാതെയായിരുന്നു റഷ്യന്‍ സൈന്യം പോരാടിയിരുന്നത്. അതിനാല്‍ പലപ്പോഴും യുക്രെയ്ന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ നേരത്തേ ഉണ്ടാക്കിയ നേട്ടങ്ങള്‍ പലതും നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി പിടിച്ചെടുത്ത ഭൂമിയില്‍ ശക്തമായ പ്രതിരോധനിര തീര്‍ത്താണ് റഷ്യന്‍ സൈന്യം മുന്നേറുന്നത്. ഭൂമി തിരിച്ചുപിടിക്കാനുള്ള യുക്രെയ്ന്‍ ശ്രമങ്ങള്‍ പാളുന്നു.

ഈ നേട്ടം നിലനിര്‍ത്തിക്കൊണ്ട് ചര്‍ച്ചകളിലേക്കു നീങ്ങാന്‍ ഉദ്ദേശിച്ചാവാം ഇപ്പോള്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് ഒരു അനുമാനം. റഷ്യ ചര്‍ച്ചകള്‍ക്കു തയാറായിരിക്കെ, യുക്രെയ്‌നിനു കൂടുതല്‍ ആയുധസഹായം നല്‍കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങളില്‍ പൊതുജനാഭിപ്രായം ഉയരുമെന്നാവാം കണക്കുകൂട്ടല്‍. യുദ്ധം മൂലമുണ്ടായ ഇന്ധനവിലക്കയറ്റവും വാണിജ്യനഷ്ടവും നേരിട്ടുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ ജനത ഇത് ഒരു കച്ചിത്തുരുമ്പായി കണ്ട് സമാധാനശ്രമങ്ങള്‍ക്ക് തങ്ങളുടെ ഭരണകൂടങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്നു വരാം.

സിറിയയില്‍ റഷ്യ നേരിട്ട തിരിച്ചടിയില്‍നിന്നു രക്ഷ നേടാനാവാം ഈ നീക്കമെന്നും കരുതുന്നുണ്ട്. ബഷാര്‍ അല്‍ അസദിനെ പിന്തുണച്ചിരുന്ന റഷ്യയ്ക്ക് അവസാനനിമിഷം അദ്ദേഹത്തെ കൈയൊഴിയേണ്ടിവന്നു. അതില്‍നിന്നു ലോകശ്രദ്ധ തിരിച്ച് യുക്രെയ്ന്‍ പ്രശ്‌നത്തിലേക്കു കൊണ്ടുവരാനുമാവാം ശ്രമം. ഇനിയും പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ റഷ്യന്‍ സൈന്യത്തിനാവില്ലെന്ന് മനസ്സിലാക്കിയാണ് സമാധാനനീക്കമെന്നാണ് മൂന്നാമതൊരു അനുമാനം.

പടപൊരുതാന്‍ വേണ്ടത്ര സൈനികരില്ലാതെ വന്നതോടെ വിദേശപൗരന്മാരെ നിര്‍ബന്ധമായും അല്ലാതെയും സൈനികസേവനത്തിനയയ്‌ക്കേണ്ട നിലയിലാണു റഷ്യയെന്നും കരുതുന്നവരുണ്ട്. ഇന്ത്യയില്‍നിന്നു പോയ യുവാക്കളെയും അതുപോലെ ഉത്തരകൊറിയ അയച്ചുകൊടുത്ത സൈനികരെയും വരെ പോരാട്ടമുന്നണിയിലേക്ക് അയയ്‌ക്കേണ്ടിവന്നിരിക്കയാണിപ്പോള്‍.

ഇതൊന്നുമല്ല, കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യത്തിന്റെ ആണവരാസായുധ വിഭാഗത്തിന്റെ തലവന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ തന്റെ വ്യക്തിപരമായ സുരക്ഷതന്നെ അപകടത്തിലാണെന്ന് ഭയന്നാവാം പുട്ടിന്റെ ഈ നീക്കമെന്നും കരുതുന്നുണ്ട്. പുട്ടിന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ സുരക്ഷാവലയമുള്ള ഏതാനും ചിലരിലൊരാളായിരുന്നു കൊല്ലപ്പെട്ട ജനറല്‍ ഇഗോര്‍ കിരിലോവ്.

അതേസമയം ഗാസയില്‍ ഇസ്രയേല്‍ സൈന്യം വിവിധ അഭയാര്‍ഥി ക്യാംപുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ബോംബാക്രമണങ്ങളില്‍ 24 മണിക്കൂറില്‍ 5 കുട്ടികളടക്കം 77 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 174 പേര്‍ക്കു പരുക്കേറ്റു. ഗാസയില്‍ വംശഹത്യയാണു ഇസ്രയേല്‍ നടത്തുന്നതെന്നു വ്യക്തമാണെന്നു വൈദ്യസഹായ രംഗത്തെ രാജ്യാന്തര സന്നദ്ധസംഘടനയായ 'ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്' പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 45,206 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,07,512 പേര്‍ക്കു പരുക്കേറ്റു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (1 hour ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (1 hour ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (4 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (5 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends