അയ്യന്റെ സന്നിധിയിലേക്ക് ഭക്തജനപ്രവാഹം...വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്

അയ്യന്റെ സന്നിധിയിലേക്ക് ഭക്തജനപ്രവാഹം..... വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്. ഈ സീസണിലെ വലിയ തിരക്കാണിത്. പകല്‍ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്.
പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതില്‍ 70,000 പേര് വെര്‍ച്വല്‍ ക്യൂ വഴിയും 22,121 പേര് സ്പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. വെള്ളിയും തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
പകല്‍ 12 വരെ 54,099 പേര് ദര്‍ശനം നടത്തിയപ്പോള്‍ വൈകുന്നേരം അഞ്ചുവരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 70,964 പേര് ശബരിമലയിലെത്തി. പകല്‍ 12വരെ പമ്പ വഴി 51,818 പേരും പുല്‍മേടുവഴി 2281 പേരുമാണ് എത്തിയത്. ഇതില്‍ സ്പോട്ട് ബുക്കിങ് മാത്രം 11,657 പേര്.സീസണിലെ ഏറ്റവും വലിയ തിരക്കുണ്ടായിട്ടും ദര്‍ശനം സുഗമമാക്കാനായി
. മണ്ഡലപൂജയോടനുബന്ധിച്ച് വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിച്ചേക്കും. ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വഴി ദര്‍ശത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ വെള്ളി മുതലാണ് സ്പോട്ട് ബുക്കിങ്ങില്‍ വലിയ വര്‍ധനയുണ്ടായത്.
https://www.facebook.com/Malayalivartha

























