മൈലാപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മൈലാപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൈലാപൂര് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫൈസല്‍ ആണ് മരിച്ചത്.
ഫൈസലിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഫൈസലിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























