63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത്..

63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത്.. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.25 വേദികളുണ്ടാകും. ഇവയ്ക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 101, ഹയര്‍ സെക്കന്‍ഡറിയില്‍ 110, സംസ്കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലായി 249 മത്സരങ്ങള്‍ നടക്കും. 15,000ലധികം കലാതാരങ്ങള്‍ മാറ്റുരയ്ക്കുകയും ചെയ്യും.
മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കും. അപ്പീലുകള്‍ വരുമ്പോള്‍ സമയക്രമത്തില്‍ മാറ്റമുണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
തേര്‍ഡ് കോള്‍ ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കും. ഗരത്തിലെ മുപ്പതോളം സ്കൂളുകളില്‍ താമസ സൗകര്യമൊരുക്കും. ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത്. പഴയിടം മോഹനന് നമ്പൂതിരി തന്നെയാകും ഇക്കുറിയും ഭക്ഷണമൊരുക്കുക.
സ്വര്‍ണക്കപ്പിന്റെ ഘോഷയാത്ര 31ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് ജനുവരി മൂന്നിന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയിലെത്തും. അവിടെ നിന്ന് സ്വീകരിച്ച് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും.
സംഘാടക സമിതി ഓഫീസ് പവര്ത്തനം ആരംഭിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയം, വിമന്‍സ് കോളേജ്, മണക്കാട് ഗവ.എച്ച്.എസ്.എസ് തുടങ്ങിയ വേദികളിലാണ് നൃത്തഇനങ്ങള്‍ അരങ്ങേറുക. ടാഗോര്‍ തീയേറ്ററില്‍ നാടകം. കാര്‍ത്തിക തിരുനാള്‍ തീയേറ്ററില്‍ സംസ്കൃത നാടകം, ചവിട്ടു നാടകം. ഗോത്ര കലകള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍. ബാന്റ്മേളം പട്ടം സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍
ടവിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്ട്രേഷന് എന്നിവ എസ്.എം.വി സ്കൂളില്‍. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് ഗോത്രനൃത്ത രൂപങ്ങള്കലോത്സവ ചരിത്രത്തില്‍ ആദ്യമായി മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ അഞ്ച് ഗോത്ര നൃത്ത രൂപങ്ങള്‍ കൂടി ഇക്കുറി മത്സര ഇനമാകും.
https://www.facebook.com/Malayalivartha

























