സംസ്ഥാനത്ത് രണ്ട് ജില്ലകളിലായുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം...

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാന്‍ ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ലോറിയുമായി കൂട്ടിയിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കള്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha

























