വടകര സാന്റ് ബാങ്ക്സില്‍ അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു,...

വടകര സാന്റ് ബാങ്ക്സില്‍ അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു, സാന്റ് ബാങ്ക്സിലെ കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ (62) ആണ് മരിച്ചത്. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.
കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. ഫൈബര്‍ വള്ളം തിരമാലയില്‍ മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ അഴിത്തല ഭാഗത്ത് മീന്‍ പിടിക്കാനായി വള്ളവുമായി പോയതായിരുന്നു രണ്ട് പേരും.
നേരത്തെ ഈ ഭാഗത്ത് നിരവധി പേര് അപകടത്തില്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പെട്ട വള്ളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha

























