കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും...

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊലപ്പെടുത്തിയ കേസിലാണ് കോട്ടയം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. ഇളയസഹോദരന് രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബ വീട്ടില്‍ വെച്ച് ജോര്‍ജ് കുര്യന് വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യന് തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോര്‍ജ് കുര്യന്റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























