സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ക്ക് തുടക്കമായി.... ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ക്ക് തുടക്കമായി.... ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവര്‍ത്തിക്കും. സാധാരണക്കാര്‍ കഷ്ടപ്പെടരുതെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം വിപണി ഇടപെടലുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പ്രത്യേക ജില്ലാ ചന്തകളുണ്ടാകും. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തുന്നതാണ്. ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ടാകും.
ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് ഫെയര്‍ പ്രവര്‍ത്തിക്കുക. ജില്ല ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇന്ന് മുതല്‍ 30 വരെ ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ ഫ്‌ലാഷ് സെയിലും നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha

























