സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം....

സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം.... കാട്ടാക്കട ആര്യനാട് പറണ്ടോട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന് ഋത്വിക് ആണ് മരിച്ചത്.
കാര്‍ നിയന്ത്രണം വിട്ട് മരക്കുറ്റിയില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. നെടുമങ്ങാട് നിന്ന് പറണ്ടോട്ടേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കാറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha

























