മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം. വെളളിയാഴ്ച ഉച്ചക്ക് പട്ടണക്കാട് പുതിയകാവിനു സമീപമാണ് ബൈക്കിടിച്ചു വയോധികന് മരിച്ചത്.
അരൂര്‍ പഞ്ചായത്ത് 21ാം വാര്‍ഡ് അമ്പനേഴത്ത് വാസവന്(85)ആണ് മരിച്ചത്. മകളുടെ വീട്ടിലേക്കു പോകാനായി കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് രാത്രിയോടെ ജീവന് നഷ്ടമായി.
https://www.facebook.com/Malayalivartha

























