മദ്യലഹരിയില്‍ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ കുത്തി കൊല്ലാന്‍ ശ്രമം.... പ്രതി പിടിയില്‍....

മദ്യലഹരിയില്‍ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ കുത്തി കൊല്ലാന്‍ ശ്രമം.... പ്രതി പിടിയില്‍.... കൊല്ലം തെന്മല സ്വദേശിയായ അര്‍ജുനനാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ ഷെല്ലിയെയാണ് അര്‍ജുനന്‍ ആക്രമിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സംഭവം നടന്നത്. ഗുരുവായൂര്‍ വടക്കേ റോഡില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂര്‍ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അര്‍ജ്ജുനന്‍ കൊലപ്പെടുത്താനായി ശ്രമിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്.
വഴക്കിനിടെ അര്‍ജുനന്‍ കൈയ്യില്‍ കിട്ടിയ ഇരുമ്പ് കമ്പി കൊണ്ട് ഷെല്ലിയുടെ തലക്ക് കുത്തി. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്നു.
അര്‍ജുനനും ഷെല്ലിയും വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങി ഗുരുവായൂരില്‍ കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നുവെന്ന് പൊലീസ് . അറസ്റ്റിലായ പ്രതിയെ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha

























