Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വൈദ്യുതിയാണ് മുഖ്യം... സംസ്ഥാനത്ത് ആണവനിലയം വരാന്‍ സാധ്യതയേറി, പദ്ധതിക്ക് വേണ്ടത് 105 ഏക്കര്‍ ഭൂമി; ആണവനിലയം ഉറപ്പിച്ചുവെച്ച അണുബോംബാണെന്ന് എസ്.പി. ഉദയകുമാര്‍

23 DECEMBER 2024 10:33 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച അവസാനം എത്തിയത് ആണവ നിലയത്തിലേക്ക്. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നു കേന്ദ്ര വൈദ്യുതിമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍.

നിലയം സ്ഥാപിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം കാസര്‍കോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു. 150 ഏക്കര്‍ ഭൂമി കണ്ടെത്തിയാല്‍ നിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കും. ഇതിനായി തൃശൂര്‍ അതിരപ്പിള്ളിയിലും ചീമേനിയിലും സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍, അതിരപ്പിള്ളിയില്‍ വലിയ ടൂറിസം പദ്ധതി നടപ്പാക്കാന്‍ പോകുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

ആണവനിലയം സ്ഥാപിച്ചാല്‍ ഒന്നര കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളില്‍ ടൂറിസം ഉള്‍പ്പെടെ വലിയ പദ്ധതികള്‍ പാടില്ലെന്നു വ്യവസ്ഥയുള്ളതിനാലാണ് ചീമേനി പരിഗണിക്കുന്നത്. കേരളത്തിലെ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിനു പുറത്തു നിലയം സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അതില്‍നിന്നു കേരളത്തിന് അര്‍ഹമായ വൈദ്യുതി വിഹിതം അനുവദിക്കണമെന്നുമാണ് സംസ്ഥാന വൈദ്യുതി വകുപ്പ് കേന്ദ്രമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു. 2025 മാര്‍ച്ച് ജൂണ്‍ മാസങ്ങളില്‍ എന്‍ടിപിസി താല്‍ച്ചര്‍ നിലയത്തില്‍നിന്നുള്ള വൈദ്യുതി വിഹിതം ഇപ്പോഴത്തെ വിലയില്‍ തന്നെ 400 മെഗാവാട്ടായി ഉയര്‍ത്തുകയും 5 വര്‍ഷം ലഭ്യമാക്കുകയും വേണം.

എന്‍ടിപിസി ബാര്‍ നിലയത്തില്‍ നിന്നു 2025 മാര്‍ച്ച് വരെയുള്ള 177 മെഗാവാട്ട് വൈദ്യുതി വിഹിതം ജൂണ്‍ വരെ നീട്ടണം. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈ വിഹിതം 400 മെഗാവാട്ട് ആയി ഉയര്‍ത്തണം.

രാജസ്ഥാന്‍ അറ്റോമിക് പവര്‍ സ്റ്റേഷനില്‍ നിന്ന് 350 മെഗാവാട്ട് മുന്‍ഗണനാടിസ്ഥാനത്തില്‍ ലഭ്യമാക്കണം. ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുന്ന ബെസ് സംവിധാനം, പമ്പ്ഡ് സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്ക് കുറഞ്ഞത് മൊത്തം നിക്ഷേപത്തിന്റെ 40% വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കണം. വിദേശ ബാങ്കുകളില്‍ നിന്നു കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാന്‍ അവസരമൊരുക്കണം.

സംസ്ഥാനത്തിന് 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയ നടപടിയില്‍ കേന്ദ്രത്തിന് ഇടപെടാനാകുമോയെന്നു പരിശോധിക്കുമെന്നു കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. കരാര്‍ റദ്ദാക്കിയതിനെതിരായ അപ്പീല്‍ വൈദ്യുതി അപ്ലറ്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കരാര്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.

അതേസമയം അണുബോംബുകള്‍ കൊണ്ടുനടക്കാന്‍ പറ്റുമെങ്കില്‍ ആണവനിലയങ്ങള്‍ ഉറപ്പിച്ചുവെച്ച അണുബോംബാണെന്ന് രണ്ടിലും പ്ലൂട്ടോണിയം ആണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് കൂടംകുളം സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ചീമേനിയില്‍ നടന്ന ആണവവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആണവനിലയം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും വലിയതോതില്‍ നമുക്ക് വൈദ്യുതി നഷ്ടം സംഭവിക്കുന്നു. മാത്രമല്ല 600 വര്‍ഷത്തോളം ആണവ മാലിന്യങ്ങള്‍ സൂക്ഷിച്ചുവെക്കണം. ഇതിനായി വന്‍ തുകയാണ് ആവശ്യം. ഇരുപതിനായിരം വര്‍ഷത്തോളം ആണവമാലിന്യങ്ങള്‍ ഭീഷണിയുമാണ്.

പെരിങ്ങോം, ഭൂതത്താന്‍കെട്ട് ആണവ പദ്ധതികള്‍ വന്നപ്പോള്‍ എതിര്‍ത്ത് തള്ളിയതാണ് കേരളത്തിലെ ജനങ്ങള്‍. മറ്റ് സംസ്ഥാനങ്ങള്‍ പോലെ അല്ല കേരളം. ഇവിടെ ഇത് തടയാന്‍ പറ്റുന്നില്ലെങ്കില്‍ ഇനി എവിടെയും തടയാന്‍കഴിയില്ല. -എസ്.പി. ഉദയകുമാര്‍ പറഞ്ഞു.

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (1 hour ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (1 hour ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (1 hour ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (2 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (4 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (5 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends