ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തണ്ണീര്‍മുക്കം മനുസിബി (24)
ആണ് മരിച്ചത്. അപകടത്തില്‍ മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
തണ്ണീര്‍മുക്കം സ്വദേശി അലന് കുഞ്ഞുമോനാണ് പരിക്കേറ്റത്. നിലവില്‍ കുഞ്ഞുമോന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു.
മനുസിബി മരണത്തിന് കീഴടങ്ങുകയും സുഹൃത്തിന് ?ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. മനുസിബിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha

























