സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... റേഷന്‍കടയില്‍ നിന്ന് അരിയുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആര്.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു....

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... റേഷന്‍കടയില്‍ നിന്ന് അരിയുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആര്.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു. ഗോവിന്ദപുരം ലൈബ്രറിക്ക് സമീപത്തായി പരേതനായ തിപ്പിലിക്കാട്ട് പാര്‍ഥന്റെ മകന് റോഷന് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കല്ലുത്താന്‍കടവ് പാലത്തിലാണ് അപകടം നടന്നത്.
ബസിന്റെ ഇടതുവശത്തുകൂടി വരികയായിരുന്ന റോഷന്റെ സ്കൂട്ടറിന്റെ മുന്നില്‍ വെച്ച അരിസഞ്ചി പാലത്തിന്റെ നടപ്പാതയുടെ അരികില്‍ത്തട്ടി. നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ സ്കൂട്ടര്‍ വലതുഭാഗത്തേക്ക് ചരിഞ്ഞ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് . ബസ് മുന്നോട്ടെടുത്തപ്പോള്‍ പിന്‍ചക്രം ദേഹത്തുകൂടി കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. മിഠായിത്തെരുവ് എറണാകുളം ടെക്സ്റ്റെല്‍സിലെ ജീവനക്കാരനാണ് റോഷന്.
അമ്മ രമാഭായ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ നാലുദിവസമായി അവധിയിലായിരുന്നു. അമ്മ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരുന്നതാണ്. ആശുപത്രിയില്നിന്നുവന്ന് നടക്കാവിലെ റേഷന്‍കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് ബന്ധുക്കള്‍ .
ഭാര്യ ഷൈനി ഫോര്‍ച്യൂണ്‍ അസോസാസിയേറ്റ്സിലെ അക്കൗണ്ടന്റാണ്.മക്കള്‍: ടി. അഭിനന്ദ് (ബി.ടെക്. അവസാനവര്‍ഷ വിദ്യാര്‍ഥി വെസ്റ്റ്ഹില്‍ ഗവ,എന്‍ജിനീയറിങ് കോളേജ്), ടി. അഭിഷേക് (എട്ടാംക്ലാസ് വിദ്യാര്‍ഥി ഗവ. ഗണപത് ബോയ്സ് ). സഹോദരി രേഷ്മ (അധ്യാപിക, മാലദ്വീപ്) .മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി മാലിയില്‍ നിന്നെത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക.
https://www.facebook.com/Malayalivartha

























