ഗുരുവായൂരില്‍ ഭക്തജന തിരക്കേറുന്നു.... ഒറ്റ ദിവസം വഴിപാടിനത്തില്‍ വരുമാനം ഒരു കോടിയോളം

ഗുരുവായൂരില്‍ ഭക്തജന തിരക്കേറുന്നു.... ഒറ്റ ദിവസം വഴിപാടിനത്തില്‍ വരുമാനം ഒരു കോടിയോളം. ഗുരുവായൂരില്‍ ദര്‍ശനത്തിന് തിരക്കു ആരംഭിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്.
പുറത്തെ വരിയില്‍ നിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്.തിരക്കു കൂടിയതിനാല്‍ വഴിപാടുകളുടെ എണ്ണവുമേറി. ഞായറാഴ്ച മാത്രം വഴിപാടിനത്തില്‍ യാണ് വഴിപാടിനത്തില്‍ വരുമാനം. വരിനില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിന് നെയ്വിളക്ക് ശീട്ടാക്കിയ വരുമാനം 29 ലക്ഷം കടന്നു. വലിയ തിരക്കുള്ള ദിവസങ്ങളില്‍വരെ ഇതിന് ശരാശരി 25 ലക്ഷം രൂപവരെയേ ലഭിക്കാറുള്ളൂ.
തുലാഭാരം വഴിപാടില്‍ 20 ലക്ഷത്തോളം രൂപ. അഞ്ചുലക്ഷത്തോളം രൂപയുടെ പാല്‍പ്പായസവും ശീട്ടാക്കി. 139 കല്യാണങ്ങളുണ്ടായി. വധൂവരന്മാരുടെയും അവര്‍ക്കൊപ്പമുള്ള കല്യാണസംഘങ്ങളുടെയും തിക്കും തിരക്കും ക്ഷേത്രനടയില്‍ പ്രകടമാകാത്ത തരത്തിലായിരുന്നു ക്രമീകരണം.
വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ 20 പേരെ മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. 469 കുട്ടികള്‍ക്ക് ചോറൂണ് വഴിപാടുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























