കണ്ണീര്‍ക്കാഴ്ചയായി.... കൂട്ടുകാരോടൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു...

കൂട്ടുകാരോടൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാര്‍ വട്ടപ്പള്ളി പുത്തന്‍പറമ്പ് സനീര്‍ - നസ്രത്ത് ദമ്പതികളുടെ മകന് മാഹീന് (17) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരം 5.30 ഓടെയാണ് മാഹീന് കഞ്ഞിപ്പാടത്തെത്തിയത്.
മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീന് ആറ്റില്‍ മുങ്ങിത്താഴ്ന്നു പോയി. വിവരമറിഞ്ഞ് തകഴിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha

























