അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്....

അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.
അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കടകളിലേയ്ക്കും കാല്‍നട യാത്രികര്ക്കിടയിലേയ്ക്കും ഇടിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അമിത വേഗതയിലെത്തിയ കാര്‍ ആദ്യം കടകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അവിടെ നിന്ന് മുന്നോട്ട് എടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് കാല്‍നട യാത്രികന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നത്. സമീപത്തെ കടകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
അപകട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ ഓടിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha

























