മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിന്‍സിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണന് നമ്പീശന് അന്തരിച്ചു....

മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിന്‍സിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണന് നമ്പീശന് അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്ത് താമസിച്ചു പോന്ന നാരായണന് നമ്പീശന്റെ അന്ത്യം സംഭവിച്ചത്. മഞ്ചേരി കരിക്കാട് പൂഴിക്കുന്നത്ത് പുഷ്പകത്ത് ശാന്താ ദേവി ബ്രാഹ്മണിയാണ് ഭാര്യ.
മക്കള്‍ രമണി (യുഡിസി തെക്കുംകര പഞ്ചായത്ത്), ഡോ ശ്രീദേവി (സംഗീതജ്ഞ), രമ (ഡെപ്യൂട്ടി തഹസില്‍ദാര്‍, തിരൂര്‍). കെഎസ്എസ്പിയു അങ്ങാടിപ്പുറം യൂണിറ്റ് അംഗമായിരുന്നു അദ്ദേഹം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തില്‍ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha

























