വയനാട്ടില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് 24 കാരനായ യുവാവിന് ദാരുണാന്ത്യം....

വയനാട്ടില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് 24 കാരനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍ (24) ആണ് അപകടത്തില്‍ മരിച്ചത്.
പുലര്‍ച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്. ഷെബീറിന്റെ ഒപ്പം കാറിലുണ്ടായിരുന്ന 3 പേര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കാര്‍ സഞ്ചരിച്ചിരുന്ന ദിശയില്‍ തന്നെയായിരുന്നു ലോറിയും. നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ലോറി കാറിലേക്ക് പാഞ്ഞുകയറി. ഊട്ടിയിലേക്ക് യാത്ര പോയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അതേ സമയം ലോറിയില്‍ സഞ്ചരിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ .
"
https://www.facebook.com/Malayalivartha

























