തൃശൂരില്‍ നിന്നും മൈസൂരിലേക്ക് ലോറിയില്‍ ലോഡുമായി പോകും വഴി നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ നിന്നും മൈസൂരിലേക്ക് ലോറിയില്‍ ലോഡുമായി പോകും വഴി നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കൊഴിക്കോട്ടിരി കൊപ്പത്ത് പാറമ്മല്‍ അബ്ദുല്‍ കരീം (43) ആണ് മരിച്ചത്.
നേഷണല്‍ പര്‍മിറ്റ് ലോറിയില്‍ ഡ്രെവറായ അബ്ദുള്‍ കരീം തൃശൂരില്‍ നിന്നും മൈസൂരിലേക്ക് ലോറിയില്‍ ലോഡുമായി പോകും വഴിയാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ മൂന്നോടെയാണ് സംഭവം.
പെരുന്തല്‍മണ്ണയില്‍ നിന്നും ഊട്ടി റോഡിലെ പള്ളിക്ക് സമീപത്തായി ചായ കൂടിക്കാനായി വാഹനം നിര്‍ത്തിയ കരീം ഇറങ്ങിയപ്പോള്‍ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ലോറിയോട് ചേര്‍ത്ത് ഇടിക്കുകയായിരുന്നു.
കാറിലെ ഡ്രൈവര്‍ ഉറങ്ങിയതാകാം കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ കരീമിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടമായി.
https://www.facebook.com/Malayalivartha

























