സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്തുമസ് ദിനാശംസകള്‍

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്തുമസ് ദിനാശംസകള്‍
യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍. സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. ഇന്ന് ഉണ്ണുയേശു മണ്ണില്‍ പിറന്ന സുദിനം. മഞ്ഞിലെ കുളിമയോടെ പുതിയൊരു ക്രിസ്മസ് സീസണ്‍ കൂടി വന്നെത്തിയിരിക്കുന്നു.
അതേസമയം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ കന്യാമറിയത്തിന്റെയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം. മതപരമായ പ്രാധാന്യത്തിനപ്പുറം ലോകമെങ്ങുമുള്ള എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് ക്രിസ്മസ്. ക്രിസ്തു വര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ഡിസംബര്‍ 25 ക്രിസ്മസായി ആചരിക്കാന്‍ തുടങ്ങിയതെന്നാണ് അറിയപ്പെടുന്നത്.
ക്രിസ്ത്യാനിയായി മാറിയ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ഡിസംബര്‍ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികള്‍ക്കും പേഗന്‍ മതവിശ്വാസികള്‍ക്കും പൊതുവായ ഒരാഘോഷദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ക്രിസ്മസില്‍ ഒഴിച്ചുകൂടാനാവത്ത ഒന്നാണല്ലോ സാന്താക്ലോസ്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്താക്ലോസായി മാറിയതെന്നാണ് പറയുന്നത്.
വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും സ്റ്റാര്‍ തൂക്കിയും പ്ലം കേക്കിന്റെ രുചി പങ്കുവച്ചും ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുന്നു. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് സ്‌നേഹവും കരുതലും നിറഞ്ഞ ആശംസകളുമറിയിക്കുന്നു.
" fr
https://www.facebook.com/Malayalivartha

























