Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആരിഫ് ബീഹാറിലേക്ക് പോകുമ്പോള്‍... സര്‍ക്കാരുമായി നിരന്തരം പോരടിച്ച ഗവര്‍ണര്‍ കേരളം വിടുമ്പോള്‍ ഇനിയെന്ത്? എസ്എഫ്‌ഐക്കാരെ നേരിട്ട് വെല്ലുവിളിച്ച് സെഡ് കാറ്റഗറി സുരക്ഷയോടെ റോഡിലിറങ്ങി

25 DECEMBER 2024 10:35 AM IST
മലയാളി വാര്‍ത്ത

കേരളം കണ്ട ഒരേ ഒരു വ്യത്യസ്ഥനായ ഗവര്‍ണറായിരിക്കും ആരിഫ് മുഹമ്മദ് ഖാന്‍. ഭരണതലത്തില്‍ സര്‍ക്കാറിനോടും നടുറോഡില്‍ മുഖ്യഭരണകക്ഷിയുടെ വിദ്യാര്‍ഥി വിഭാഗവുമായും ഏറ്റുമുട്ടിയാണ് അഞ്ച് വര്‍ഷത്തിലേറെ നീണ്ട കാലയളവ് പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്.

പതിവ് ഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തമായി പരിപാടികള്‍ക്കെല്ലാം ഓടിനടന്ന് ജനകീയതയുടെ മുഖമണിയാനും സാധ്യമായിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റാനും ആരിഫ് മറന്നില്ല. സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലില്‍ 14 സര്‍വകലാശാലകള്‍ക്ക് സ്ഥിരം വൈസ്-ചാന്‍സലര്‍മാരില്ലാത്ത സാഹചര്യവും ആരിഫ് സൃഷ്ടിച്ചുവെച്ചു.

ചുമതലയേറ്റതിന് പിന്നാലെ, പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വെടിപൊട്ടിച്ചാണ് ആരിഫ് കേരളയാത്ര തുടങ്ങിയത്. ഇതില്‍ പിന്നീട് സര്‍ക്കാറുമായി അനുനയം. എന്നാല്‍, തുടര്‍ന്നുള്ള ഇടവേളകളിലെല്ലാം സര്‍ക്കാറുമായി ഗവര്‍ണര്‍ ഏറ്റുമുട്ടി. സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ പാരമ്യതയിലെത്തിയതോടെയാണ് കണ്ണൂര്‍, കാലടി സര്‍വകലാശാല വി.സിമാര്‍ക്ക് പദവി നഷ്ടമായത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും, പരസ്പര ബഹുമാനത്തില്‍ അത് ഒതുങ്ങിത്തീരുകയാണ് പതിവ്. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും അങ്ങനെയായിരുന്നില്ല. എസ്.എഫ്.ഐ. പ്രതിഷേധത്തെ നേരിടാന്‍ അദ്ദേഹം തെരുവിലിറങ്ങി. തനിക്ക് സര്‍ക്കാര്‍ സുരക്ഷനല്‍കുന്നില്ലെന്ന് രാഷ്ട്രപതിക്ക് കത്ത് നല്‍കി. ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കി. സര്‍വകലാശാലയുടെ അധികാരം സംബന്ധിച്ച് സര്‍ക്കാരുമായി നിയമപോരാട്ടം നടത്തി. ആരിഫ് മുഹമ്മദ് ഖാന്റെ ഗവര്‍ണര്‍കാലം കേരളഭരണചരിത്രത്തിലെ യുദ്ധപര്‍വമായി അടയാളപ്പെടുത്തേണ്ടിവരും.

കാര്‍ഷികസമരത്തിന്റെ കാര്യത്തിലും പൗരത്വനിയമഭേദഗതിയുടെ കാര്യത്തിലും ഗവര്‍ണര്‍ കേന്ദ്രത്തിന്റെ വക്താവെന്നോണം പരസ്യമായി പ്രതികരിച്ചു. ഇതില്‍ രണ്ടിലും പ്രതിപക്ഷം സര്‍ക്കാരിനൊപ്പമായിരുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം കൊണ്ടുവരണമെന്ന ആവശ്യംപോലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍, ലോകായുക്ത നിയമത്തിലെ ഭേദഗതിക്കെതിരേ പ്രതിപക്ഷവും ഗവര്‍ണറും ഒരേ നിലപാടുകാരായിരുന്നു. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം, സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിശ്ചയിക്കല്‍, ഇതേത്തുടര്‍ന്നുണ്ടായ എസ്.എഫ്.ഐ. പ്രതിഷേധം, ബില്ലുകള്‍ പിടിച്ചുവെക്കല്‍ ഇതൊക്കെ വന്നതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം പോര്‍മുഖത്തേക്കിറങ്ങി.

ഗവര്‍ണറെ വഴിയില്‍ തടയുമെന്നും സര്‍വകലാശാലയില്‍ കയറ്റില്ലെന്നുമുള്ള എസ്.എഫ്.ഐ.യുടെ പ്രഖ്യാപനത്തെ, കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ താമസിച്ചും മിഠായിത്തെരുവിലൂടെ നടന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചത്. തന്നെ കൊല്ലാന്‍ ശ്രമം നടന്നെന്ന രീതിയില്‍ ഡി.ജി.പി.യോട് പരാതി ഉന്നയിച്ചു. കേന്ദ്രസേനയുടെ സുരക്ഷ ആവശ്യപ്പെട്ട്, അത് ഉറപ്പാക്കി. സര്‍ക്കാര്‍ നിയോഗിച്ച വൈസ് ചാന്‍സലര്‍മാരെ പിരിച്ചുവിട്ടും ചാന്‍സലര്‍ എന്ന പദവി ഉപയോഗിച്ച് പുതിയ വി.സി.മാരെ നിയമിച്ചും ഗവര്‍ണര്‍ ഒടുക്കംവരെ സര്‍ക്കാരുമായി യുദ്ധം ചെയ്തു.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നത് ഗവര്‍ണര്‍ പതിവാക്കിയതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ അനുനയ നീക്കമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ധനമന്ത്രിയോടുള്ള പ്രീതി പിന്‍വലിച്ചത്, മന്ത്രിമാര്‍ രാജ്ഭവനിലേക്ക് വരേണ്ടെന്ന് വിലക്കിയത് ഇങ്ങനെ അസാധാരണ രീതിയും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിലെ അതൃപ്തി, സത്യപ്രതിജ്ഞാചടങ്ങില്‍ മുഖ്യമന്ത്രിയോട് ഒരക്ഷരം മിണ്ടാതെയാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്.

സെപ്റ്റംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞത്. 'കാവല്‍ ഗവര്‍ണ'റാണെന്ന് സി.പി.എം. പരിഹസിച്ചപ്പോഴും, അദ്ദേഹം പോര്‍വീര്യം കുറച്ചില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (29 minutes ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (1 hour ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (1 hour ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (1 hour ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (2 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (3 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (4 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (5 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (5 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (5 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (5 hours ago)

Malayali Vartha Recommends